സമുദ്രാതിര്‍ത്തി ലംഘിച്ച പതിനാല് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക അറസ്റ്റ് ചെയ്തു

സമുദ്രാതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയെന്ന് ആരോപിച്ച് പതിനാല് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ജഫ്‌നയിലെ ഡെല്‍ഫ്റ്റ് ദ്വീപിനടുത്ത് നിന്നും ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്നും മൂന്ന് ട്രോളര്‍ ബോട്ടുകള്‍ പിടിച്ചെടുത്തെന്നും ഇവരെ മജിസ്‌ട്രേറ്റിന് മുന്പാകെ ഹാജകാരാക്കുമെന്നും നാവിക സേന ഉദ്യോഗസ്ഥര്‍ പറഞ്ഞു. വധശിക്ഷയ്ക്ക് വിധിച്ച അഞ്ച് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെയും ശ്രീലങ്കന്‍ ഗവണ്‍മെന്റ് വിട്ടയച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha



























