പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം. അടുത്തമാസം 24വരെയാണ് സമ്മേളനം. രാജ്യതാല്‍പ്പര്യം മുന്‍നിര്‍ത്തി സുപ്രധാന വിഷയങ്ങളില്‍ ഒന്നിച്ചു നില്‍ക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിപക്ഷ പാര്‍ട്ടികളോടഭ്യത്ഥിച്ചു. അതേസമയം ഇന്‍ഷുറന്‍സ് ബില്‍ നടപ്പാക്കുന്നതിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ലമെന്റിന് പുറത്ത് ധര്‍ണ്ണ നടത്തും.
മന്ത്രിസഭാ പുനഃസംഘടിപ്പിച്ചതിനെ കുറിച്ച് ഇന്ന് പ്രധാനമന്ത്രി ഇരുസഭയെയും അറിയിക്കും. രാജ്യതാല്‍പ്പര്യം മുന്‍നിര്‍ത്തി സുപ്രധാന വിഷയങ്ങളില്‍ ഒന്നിച്ചു നില്‍ക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിപക്ഷ പാര്‍ട്ടികളോടഭ്യത്ഥിച്ചു. അതിനിടെ ഇന്‍ഷുറന്‍സ് ബില്ലിനെതിരെ തൃണമൂല്‍ കോണ്‍ഗ്ര്‌സ് സമരം പ്രഖ്യാപിച്ചതോടെ സഭ പ്രക്ഷുബ്ധമാകുമെന്നുറപ്പായി.
67 ബില്ലുകളാണ് ശീതകാല സമ്മേളനത്തില്‍ പാസാക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇന്‍ഷ്വറന്‍സ് നിയമഭേദഗതി ബില്ലിനൊപ്പം നിര്‍ദിഷ്ട ഭൂമിയേറ്റെടുക്കല്‍ ഭേദഗതി ബില്‍, ചരക്ക് സേവന നികുതിയടക്കമുള്ള ബില്ലുകളും സര്‍ക്കാര്‍ അവതരിപ്പിക്കും. ജുഡീഷ്യല്‍ കമ്മീഷന്‍ ബില്ല് കഴിഞ്ഞ സമ്മേളനത്തില്‍ ഇരുസഭകളും പാസാക്കിയെങ്കിലും ബില്ലിന് ആവശ്യമായ അംഗീകാരം നിയമസഭകളില്‍ നിന്ന് ലഭിച്ചില്ല. കഴിഞ്ഞ സമ്മേളനത്തെ പ്രക്ഷുബ്ധമാക്കിയ സിവില്‍ സര്‍വ്വീസ് അഭിരുചി പരീക്ഷാ വിഷയവും ഇത്തവണ ചര്‍ച്ചയ്ക്ക് വരും. അതേസമയം ഉദ്യോഗാര്‍ത്ഥികളുടെ പ്രായപരിധിയില്‍ മാറ്റമുണ്ടാകില്ലെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്.
ഇന്നലെ പാര്‍ലമെന്ററി കാര്യ മന്ത്രി വെങ്കയ്യനായിഡു വിളിച്ച ചേര്‍ത്ത സര്‍വ്വകക്ഷി യോഗവും തൃണമൂല്‍ ബഹിഷക്കരിച്ചിരുന്നു. ആരോപണം നേരിടുന്ന നേതാക്കളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതിനെതിരെയുള്ള പ്രതിഷേധം ഉയര്‍ത്തി സഭ പ്രക്ഷുബ്ധമാക്കാന്‍ കോണ്‍ഗ്രസും ശ്രമിച്ചേക്കും. അതേസമയം ഒറ്റയ്ക്ക് ഭൂരിപക്ഷം ഉള്ളതുകൊണ്ട് ലോക്‌സഭയില്‍ ബില്ലുകള്‍ പാസാക്കുന്നതിന് സര്‍ക്കാരിന് തടസ്സമാകില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























