തമിഴ്‌നാട്ടില്‍ ലോറി കുളത്തിലേക്ക് മറിഞ്ഞ് രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം

കോയമ്പത്തൂരിനു സമീപം ആനക്കട്ടിയില്‍ ലോറി കുളത്തിലേക്ക് മറിഞ്ഞ് രണ്ടു യുവാക്കള്‍ മരിച്ചു. ഒരാളുടെ നില ഗുരുതരം. സേനാപതി വട്ടപ്പാറ സ്വദേശി ബാലമുരുകന്‍ (25), തമിഴ്‌നാട് തേനി സ്വദേശി സെല്‍വം (35) എന്നിവരാണു മരിച്ചത്. സേനാപതി, വെങ്കലപ്പാറ സ്വദേശി മണിയെ ഗുരുതര പരുക്കുകളോടെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രണ്ട് മാസം മുമ്പാണ് സുഹൃത്തുക്കളായ ബാലമുരുകനും മണിയും കോയമ്പത്തൂരിലെ സ്വകാര്യ കമ്പനിയുടെ ലോറികളില്‍ ജീവനക്കാരായി ചേര്‍ന്നത്. 24 നു വൈകുന്നേരം ബാലമുരുകനും മണിയും സെല്‍വം ഓടിച്ചിരുന്ന ലോറിയില്‍ െ്രെഡവിങ് പഠിക്കാനായി പുറപ്പെട്ടു. രാത്രി 11 മണിയോടെ ഇവര്‍ സഞ്ചരിച്ചിരുന്ന ലോറി നിയന്ത്രണം നഷ്ടപ്പെട്ട് 230 അടി താഴ്ച്ചയുള്ള കുളത്തിലേക്ക് മറിഞ്ഞു. 25 നു രാവിലെയാണ് ലോറി അപകടത്തില്‍ പെട്ട വിവരം പ്രദേശവാസികള്‍ അറിയുന്നത്.
പോലിസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി അപകടത്തില്‍ പെട്ടവരെ കരക്കെത്തിക്കാന്‍ ശ്രമിച്ചു. രാത്രിയോടെ ലോറി ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തിയെങ്കിലും മണി മാത്രമാണു വാഹനത്തിലുണ്ടായിരുന്നത്. തുടര്‍ന്ന് കുളത്തിലെ വെള്ളം വറ്റിച്ച ശേഷം നടത്തിയ തെരച്ചിലില്‍ ഇന്നലെ ഉച്ചയോടെയാണ് ബാലമുരുകന്റെയും സെല്‍വത്തിന്റെയും മൃതദേഹം ലഭിച്ചത്. 10 വര്‍ഷത്തോളമായി വട്ടപ്പാറയില്‍ സ്ഥിരതാമസമാക്കിയ ബാലമുരുകന്‍ അവിവാഹിതനാണ്. മൃതദേഹം വീരപാണ്ഡിയിലെ പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു.
"
https://www.facebook.com/Malayalivartha






















