കിടപ്പറ പങ്കിടാൻ നിരന്തരം ശല്യം ചെയ്ത 27 കാരന്റെ ജനനേന്ദ്രിയം ഛേദിച്ച് 42 കാരിയുടെ പകരംവീട്ടൽ

ലൈംഗികാവശ്യം ഉന്നയിച്ച് പതിവായി ശല്യം ചെയ്തിരുന്ന 27 കാരന്റെ ജനനേന്ദ്രിയം ഛേദിച്ച് 42 കാരി. ലൈംഗികബന്ധത്തിന് നിരന്തരം നിര്‍ബന്ധിച്ചപ്പോള്‍ ശല്യം സഹിക്കാനാവാതെ വന്ന യുവതി ഇയാളില്‍ നിന്ന് രക്ഷപെടാനായിട്ടാണ് ജനനേന്ദ്രിയം മുറിച്ചുമാറ്റിയത്. ഗുരുതരമായി പരുക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ യുവതിയേയും ഇവരുടെ സുഹൃത്തായ രണ്ടു പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.താനെയിലെ നന്ദീവാലിയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം.
യുവാവ് ലൈംഗികാവശ്യം ഉന്നയിച്ച് ദീര്‍ഘകാലമായി യുവതിയെ ശല്യം ചെയ്തിരുന്നു. അതിനാല്‍ ഇയാളുടെ പെരുമാറ്റം സഹിക്കാന്‍ കഴിയാതെ വന്നപ്പോഴാണ് സുഹൃത്തുക്കളുടെ സഹായത്തോടെ കൃത്യം നടത്താന്‍ യുവതി തീരുമാനിച്ചത്. മാത്രമല്ല, ചൊവ്വാഴ്ച രാത്രിയില്‍ ഗ്രാമത്തിലെ ആളൊഴിഞ്ഞ പ്രദേശത്തേക്ക് യുവാവിനെ യുവതി വിളിച്ചുവരുത്തി.
പിന്നീട് തേജസും പ്രവീണും ചേര്‍ന്ന് ഇയാളെ മര്‍ദ്ദിച്ച് അവശനാക്കുകയായിരുന്നു. ഇതിനുശേഷം ഇവരുടെ സഹായത്തോടെ യുവതി തന്നെ യുവാവിന്റെ ലൈംഗികാവയവം മുറിച്ചുമാറ്റുകയയിരുന്നു. ഗുരുതരാവസ്ഥയിലായ യുവാവിനെ നാട്ടുകാരാണ് ദോംബിവാലിയിലെ ഒരു ആശുപത്രിയില്‍ എത്തിച്ചത്.
https://www.facebook.com/Malayalivartha






















