ആ കുരുന്നുകള്‍ക്ക് ക്രിസ്മസ് പാപ്പയായി സച്ചിന്‍: കൈനിറയെ സമ്മാനവുമായി പ്രീയതാരത്തിന്റെ സ്‌നേഹം വൈറല്‍

മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ക്രിസ്മസ് ദിനത്തില്‍ കുരുന്നുകള്‍ക്കു നല്‍കിയ സര്‍പ്രൈസിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറല്‍. മുംബൈയിലെ ആശ്രയ് ചൈല്‍ഡ് കെയറിലെ കുട്ടികളെ കാണാനാണ് സച്ചിന്‍ എത്തിയത്. സാന്താക്ലോസിന്റെ വേഷത്തിലെത്തിയ സച്ചിന്‍ കുട്ടികള്‍ക്ക് കൗതുകമായി.
ബാറ്റും പന്തും കയ്യില്‍ പിടിച്ചായിരുന്നു ഈ സാന്താക്ലോസിന്റെ മാസ് എന്‍ട്രി. കുട്ടികള്‍ വാതില്‍ തുറന്ന് ആശ്ചര്യത്തോടെ നിന്നതും സാന്താ താടി കളഞ്ഞ് സച്ചിനായി. പ്രീയതാരത്തെ കണ്ടതോടെ കുട്ടികള്‍ക്കും ആവേശം. കയ്യടികളോടെ സ്വീകരിച്ചു. കുട്ടികളുമൊത്ത് ഏറെ നേരം ചിലവഴിച്ച സച്ചിന്‍ അവരുമൊത്ത് ക്രിക്കറ്റും കളിച്ചു. കുട്ടികള്‍ക്കെല്ലാം ക്രിസ്മസ് സമ്മാനങ്ങളും നല്‍കി. ഇതിന്റെ വീഡിയോയാണ് ആരാധകര്‍ ആഘോഷമാക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha























