പറക്കുന്നതിനിടെ ഇന്‍ഡിഗോ വിമാനത്തിന്റെ ശുചിമുറിയില്‍നിന്ന് പുകവലിയുടെ ഗന്ധം; യാത്രക്കാരനെ കൈയോടെ പിടികൂടി ജീവനക്കാര്‍; ലാന്‍ഡിങ്ങിന് പിന്നാലെ അറസ്റ്റ്...

പറക്കുന്നതിനിടെ ഇന്‍ഡിഗോ വിമാനത്തിന്റെ ശുചിമുറിയിലിരുന്ന് പുകവലിച്ച യാത്രക്കാരനെ അറസ്റ്റ് ചെയ്തു. വിമാനത്തിന്റെ ശുചിമുറിയിലിരുന്ന് പുകവലിച്ച യാത്രക്കാരനെ വിമാന ജീവനക്കാര്‍ കൈയോടെ പിടികൂടുകയായിരുന്നു. ക്രിസ്തുമസ് ദിനത്തില്‍ അഹമ്മദാബാദില്‍ നിന്ന് ഗോവയിലേക്ക് വരികയായിരുന്ന ഇന്‍ഡിഗോ ആര്‍ഇ-947 വിമാനത്തിലാണ് സംഭവം നടന്നത്.
ശുചിമുറിയില്‍നിന്ന് പുകവലിയുടെ ഗന്ധം ഉള്ളിലേക്ക് പടര്‍ന്നതോടെ ക്യാബിന്‍ ക്രൂ യാത്രക്കാരനെ പിടികൂടുകയായിരുന്നു. വിമാനം ഗോവയിലെത്തിയ ഉടന്‍ ഇയാളെ പോലീസ് പിടികൂടി സിആര്‍പിഎഫിന് കൈമാറി. ഇന്ത്യയിലെ ആഭ്യന്തര വിമാനസര്‍വീസുകളില്‍ പുകവലിക്കുന്നത് നിയമവിരുദ്ധമാണ്.
https://www.facebook.com/Malayalivartha






















