പ്രതിപക്ഷ പാര്‍ട്ടികളുടെ ബഹളത്തെ തുടര്‍ന്ന് രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു

പ്രതിപക്ഷ പാര്‍ട്ടികളുടെ ബഹളത്തെ തുടര്‍ന്ന് രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു. കാവേരി നദിയിലെ ഡാം നിര്‍മാണത്തിനെതിരേ അണ്ണാ ഡിഎംകെയും ഡിഎംകെയും ബഹളം വച്ചതിന് പിന്നാലെ ബുലന്ദ്ഷഹര്‍ ജില്ലയിലെ കലാപത്തിന്റെ പേരില്‍ എസ്പിയും ബിഎസ്പിയും പ്രതിഷേധം ഉയര്‍ത്തി. ഇതോടെ സഭ മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കാതെ വന്നതോടെ ഇന്നത്തേക്ക് പിരിയുന്നതായി ചെയര്‍മാന്‍ അറിയിക്കുകയായിരുന്നു.
ഇതിനിടെ ആന്ധ്രാപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ട് സംസ്ഥാനത്തു നിന്നുള്ള രണ്ടംഗങ്ങളും സഭയില്‍ ബഹളം വച്ചു. ആര്‍ക്കും സഭ മുന്നോട്ടുകൊണ്ടുപോകണമെന്ന താത്പര്യമില്ലെന്ന് മനസിലായെന്ന് പറഞ്ഞാണ് ചെയര്‍മാന്‍ എം.വെങ്കയ്യ നായിഡു പിരിയുന്നതായി അറിയിച്ചത്. നാല് ദിവസത്തെ ക്രിസ്മസ് അവധിക്ക് ശേഷം സഭ ഇന്നാണ് വീണ്ടും ചേര്‍ന്നത്.
"
https://www.facebook.com/Malayalivartha






















