കനത്ത മൂടല്‍ മഞ്ഞ്... ഡല്‍ഹിയില്‍ നിരവധി ട്രെയിനുകള്‍ വൈകിയോടുന്നു

കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയിലെ വിവിധ ഭാഗങ്ങളിലേക്കുള്ള ട്രെയിനുകളുടെ സമയക്രമം തെറ്റുന്നു. 15 ഓളം ട്രെയിനുകള്‍ മൂന്ന് മണിക്കൂറിലധികമാണ് വൈകുന്നത്. വരാണസി ഡല്‍ഹി കാശി എക്‌സ്പ്രസ്, മാല്‍ഡ ഡല്‍ഹി ഫ്രക്ക എക്‌സ്പ്രസ്, ഹൗറ ന്യൂ ഡല്‍ഹി പൂര്‍വ എക്‌സ്പ്രസ്, ഗയ ന്യൂഡല്‍ഹി മഹഭൂതി എക്‌സ്പ്രസ് എന്നിവ വൈകി ഓടുന്ന ട്രെയിനുകളില്‍ ചിലതാണ്.
കനത്ത മൂടല്‍മഞ്ഞ് കുറച്ച് ദിവസം കൂടി തുടരുമെന്നാണ് ഐഎംഡി നല്‍കുന്ന വിവരം. പഞ്ചാബ്, ഹരിയാന, ചണ്ഡീഖഡ്, ഡല്‍ഹി എന്നിവിടങ്ങളില്‍ മൂന്ന് ദിവസം കൂടി കനത്തമഞ്ഞുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha






















