ലാപ്‌ടോപ് വാങ്ങാനായി അനുവദിച്ച പൈസയ്ക്ക് ടിവിയും ഹോംതീയറ്ററും വാങ്ങിയ 300 ജഡ്ജിമാര്‍ക്കെതിരെ ഡല്‍ഹിയില്‍ അഴിമതിയാരോപണം

ഡല്‍ഹിയിലെ മുന്നൂറോളം കീഴ്‌ക്കോടതി ജഡ്ജിമാര്‍ ലാപ്‌ടോപ്പ് അഴിമതി വിവാദത്തില്‍. കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് കംപ്യൂട്ടറോ, ലാപ്‌ടോപ്പോ, ഐപാഡോ വാങ്ങാനായി ഓരോ ജഡ്ജിക്കും 1.10 ലക്ഷം രൂപയാണ് ഡല്‍ഹി സര്‍ക്കാരും ഹൈക്കോടതിയും അനുവദിച്ചത്. എന്നാല്‍ ജഡ്ജിമാരില്‍ പലരും ഈ തുക ഉപയോഗിച്ച് അത്യാധുനിക ടെലിവിഷനുകളും ഹോംതീയേറ്റര്‍ സംവിധാനങ്ങളുമാണ് വാങ്ങിയതെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.
2013ല്‍, ഡല്‍ഹി സര്‍ക്കാരും ഹൈക്കോടതിയും അനുവദിച്ച തുക കൊണ്ട് ലാപ്‌ടോപ്പ് വാങ്ങിയതില്‍ ക്രമക്കേട് നടന്നു എന്ന ആരോപണത്തെ കുറിച്ചാണ് ജഡ്ജിമാര്‍ ഇപ്പോള്‍ അന്വേഷണം നേരിടുന്നത്. ലാപ്‌ടോപ് വാങ്ങാന്‍ അനുവദിച്ച തുക വകമാറ്റി ചെലവഴിച്ചു എന്ന ആരോപണത്തെ കുറിച്ച് അന്വേഷിക്കാന്‍ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റീസ് ജി.രോഹിണി ഒരു ഉന്നതതല സമിതിയെ നിയോഗിച്ചിട്ടുണ്ട്. ലാപ്‌ടോപ്പുകള്‍ വാങ്ങിയതിന്റെ രേഖകള്‍ സമിതി സൂക്ഷ്മമായി പരിശോധിക്കും.
നേരത്തെ മുഴുവന്‍ ജഡ്ജിമാരെയും അന്വേഷണ പരിധിയില്‍ പെടുത്തിയിരുന്നെങ്കിലും പിന്നീട്, മുന്നൂറ് പേര്‍ മാത്രമാണ് ക്രമക്കേട് കാണിച്ചതെന്ന് ബോദ്ധ്യപ്പെട്ടു. കോടതിയുടെ വിജിലന്‍സ് വിഭാഗം നടത്തിയ പതിവ് പരിശോധനയിലാണ് ലാപ്‌ടോപ്പ് കള്ളക്കളി വെളിച്ചത്തു വന്നത്. തുടര്‍ന്നാണ് ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ജസ്റ്റീസുമാരായ വിപിന്‍ സംഘ്‌വി, രാജീവ് ഷക്‌ധേര്‍, വി.കെ.റാവു എന്നിവരടങ്ങിയ സമിതിയെ ചീഫ് ജസ്റ്റീസ് നിയമിച്ചത്.
സമിതി ജഡ്ജിമാര്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. എന്നാല്‍ ജഡ്ജിമാരെല്ലാം കൃത്യമായ മറുപടി നല്‍കി. ചിലരാകട്ടെ ബാങ്കിലെ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചതിന്റെ വിവരങ്ങള്‍ വരെ കൈമാറി. അതേസമയം ജഡ്ജിമാര്‍ക്കെതിരായ ആരോപണം തെളിഞ്ഞാല്‍ സാമ്പത്തിക ക്രമക്കേടിന് കേസെടുക്കുകയും സര്‍വീസില്‍ നിന്ന് പിരിച്ചു വിടുന്നത് അടക്കമുള്ള നടപടികള്‍ ഉണ്ടാവുകയും ചെയ്യും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























