Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

മോദിസർക്കാർ കർഷകർക്കൊപ്പം ; ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ പുതിയ തന്ത്രവുമായി ബിജെപി രംഗത്ത്; കർഷക ക്ഷേമത്തിനായി നരേന്ദ്ര മോദി സർക്കാരിന്റെ വൻ പ്രഖ്യാപനം വരുന്നതായി റിപ്പോർട്ട്

27 DECEMBER 2018 08:13 PM IST
മലയാളി വാര്‍ത്ത

More Stories...

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ പുതിയ തന്ത്രവുമായി ബിജെപി രംഗത്ത്. കർഷക ക്ഷേമത്തിനായി നരേന്ദ്ര മോദി സർക്കാരിന്റെ വൻ പ്രഖ്യാപനം വരുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം തന്റെ വസതിയിൽ ഉന്നത ഉദ്യോഗസ്ഥരെയും മന്ത്രിമാരെയും ഉൾപ്പെടുത്തി ഏതാണ്ട് മൂന്ന് മണിക്കൂറോളം മോദി കൂടിക്കാഴ്‌ച നടത്തി. ധനമന്ത്രി അരുൺ ജയ്‌റ്റ്‌ലി, കൃഷിമന്ത്രി രാധാമോഹൻ സിംഗ്, ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷാ എന്നിവരുമായാണ് മോദി കഴിഞ്ഞ ദിവസം കൂടിക്കാഴ്‌ച നടത്തിയത്.

കാർഷിക കടം എഴുതിത്തള്ളൽ, ഉത്പ്പനങ്ങൾക്ക് ന്യായവില നിശ്ചയിക്കൽ തുടങ്ങി കർഷകരെ ആകർഷിക്കുന്ന വിധത്തിലുള്ള വൻ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന. പാർലമെന്റിന്റെ ശൈത്യാകാല സമ്മേളനം അവസാനിക്കുന്നതിന് മുമ്പ് വിഷയം പാർലമെന്റിൽ അവതരിപ്പിക്കുമെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.

കാർഷിക വായ്‌പകൾ എഴുതിത്തള്ളുന്നതിനും അപ്പുറമുള്ള നടപടികളിലേക്ക് കടക്കണമെന്ന് യോഗത്തിൽ തീരുമാനമായി. വിപണി വിലയ്‌ക്ക് അനുസൃതമായി കർഷകർക്ക് ന്യായവില ഏർപ്പെടുത്തുക, വിപണിയിൽ ഉത്പന്നങ്ങൾക്ക് വിലയിടിഞ്ഞാലും കർഷകർക്ക് ഒരു നിശ്ചിത തുക ബാങ്ക് അക്കൗണ്ട് വഴി കൈമാറുക, കർഷകർക്ക് കൂടുതൽ സബ്‌സിഡി നൽകുക എന്നീകാര്യങ്ങളും സർക്കാർ പദ്ധതിയിൽ ആലോചിക്കുന്നുണ്ട്. മദ്ധ്യപ്രദേശിൽ ശിവ്‌രാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ ഈ പദ്ധതി നടപ്പിലാക്കി വിജയിച്ചിട്ടുണ്ട്. കർഷകർക്ക് കിസാൻ ക്രെഡിറ്റ് കാർഡ് സ്‌കീം വഴി പിൻവലിക്കാവുന്ന തുക വർദ്ധിപ്പിക്കുന്നതും സർക്കാരിന്റെ ആലോചനയിലുണ്ട്.

അതേസമയം, അധികാരത്തിലേറി ദിവസങ്ങൾക്കകം രാജസ്ഥാനിലും മദ്ധ്യപ്രദേശിലും കാർഷിക കടങ്ങൾ എഴുതിത്തള്ളിയ മാതൃകയാണ് മോദി സർക്കാരും പിന്തുടരുന്നതെന്ന് പ്രതിപക്ഷ പാർട്ടികളും ആരോപിക്കുന്നു. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള മോദിയുടെ തന്ത്രമാണിത്. അഞ്ച് സംസ്ഥാനങ്ങളിൽ തിരിച്ചടിയായത് കർഷകരുടെ കോപമാണെന്ന് മോദി തിരിച്ചറിഞ്ഞിരിക്കുന്നു. അധികാരത്തിലേറി നാളിതുവരെ കർഷകർക്ക് വേണ്ടി ഒന്നും ചെയ്യാത്ത മോദി ഇപ്പോൾ പ്രഖ്യാപനത്തിന് ഒരുങ്ങുന്നത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്നും പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നു. കർഷകരുടെ വായ്‌പകൾ എഴുതിത്തള്ളാതെ മോദിയെ ഉറങ്ങാനോ വിശ്രമിക്കാനോ അനുവദിക്കില്ലെന്ന് നേരത്തെ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും പറഞ്ഞിരുന്നു. ഈ വെല്ലുവിളി മോദി ഏറ്റെടുക്കുകയായിരുന്നുവെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ നൽകുന്ന വിവരം.

അടുത്തിടെ ഭരണം നേടിയ കോണ്‍ഗ്രസ് രാജസ്ഥാനിൽ 18,000 കോടി, മധ്യപ്രദേശിൽ 35,000–38,000 കോടി, ഛത്തീസ്ഗഡിൽ 6100 കോടി എന്നിങ്ങനെയാണു വായ്പകൾ എഴുതിത്തള്ളിയത്. കർഷക വോട്ടുബാങ്കുകളെ ഉന്നമിട്ടു നടത്തിയ പ്രഖ്യാപനത്തിലൂടെ 59,100 കോടി മുതൽ 62,100 കോടി രൂപ വരെയാണു സർക്കാരുകൾക്കുണ്ടായ സാമ്പത്തിക ബാധ്യത. 2 ലക്ഷം രൂപ വരെയുള്ള കടങ്ങൾ ഒഴിവാക്കുമെന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് വാഗ്ദാനം നൽകിയിരുന്നു.

അതേസമയം കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളുന്നതിനെതിരെ വിയോജിപ്പ് പ്രകടിപ്പിച്ച് കൃഷിശാസ്ത്രജ്ഞൻ ഡോ. എം.എസ്.സ്വാമിനാഥൻ രംഗത്ത് എത്തിയിരുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ രാഷ്ട്രീയ നേട്ടത്തിനായി കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളുന്നത് ശരിയല്ലെന്ന്അദ്ദേഹം അഭിപ്രായപ്പെട്ടു.

കാർഷിക പ്രതിസന്ധി ഒരുതരത്തില്‍ സാമ്പത്തിക പ്രതിസന്ധി തന്നെയാണ്. കാലവർഷവും വിപണിയുമാണു ചെറുകിട കർഷകരെ ബാധിക്കുന്ന നിർണായക ഘടകങ്ങൾ. സാമ്പത്തികമായി നടപ്പാക്കാൻ സാധിക്കാത്ത നയങ്ങളെ തിരഞ്ഞെടുപ്പു വിജയിക്കാനുള്ള തന്ത്രമായി രാഷ്ട്രീയ നേതാക്കൾ പ്രോൽസാഹിപ്പിക്കരുതെന്ന് സ്വാമിനാഥൻ പറഞ്ഞു.

വായ്പകൾ എഴുതിത്തള്ളുന്നതു കാർഷിക നയത്തിന്‍റെ ഭാഗമാകരുത്. കാർഷിക കടം എഴുതിത്തള്ളുന്നതു സ്ഥിരം പ്രവര്‍ത്തിയാകുന്നതും ദോഷകരമാണ്. അത്രയും പ്രതിസന്ധിയിലാണു കർഷകരെങ്കിൽ മാത്രമേ ഈ നയം സ്വീകരിക്കാവൂ. കാർഷിക മേഖലയെ സാമ്പത്തികമായി സ്വയംപര്യാപ്തമാക്കാനും ലാഭകരമാക്കാനുമുള്ള നടപടികളാണ് എടുക്കേണ്ടതെന്നും സ്വാമിനാഥന്‍ വ്യക്തമാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (4 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (4 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (4 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (4 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (5 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (5 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (5 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (5 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (5 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (5 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (5 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (5 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (6 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (6 hours ago)

INDIA കരുതലോടെ ഇന്ത്യ  (6 hours ago)

Malayali Vartha Recommends