ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ പശുവിനെ കൊന്നുവെന്നാരോപിച്ച് നടന്ന കലാപത്തിനിടെ മരിച്ച ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിങ്ങിനെ വെടിവെച്ചയാള്‍ അറസ്റ്റില്‍

ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ പശുവിനെ കൊന്നുവെന്നാരോപിച്ച് നടന്ന കലാപത്തിനിടെ മരിച്ച ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിങ്ങിനെ വെടിവെച്ചയാള്‍ അറസ്റ്റിലായി. പ്രശാന്ത് നാട്ട് എന്നയാളാണ് പൊലീസിന്റെ പിടിയിലായത്. ഇന്നലെ ഉച്ചയോടെ ബുലന്ദ്ശഹര്‍ നോയിഡ അതിര്‍ത്തിയില്‍ നിന്നാണ് അറസ്റ്റ് നടന്നത്.താനാണ് സുബോധ് കുമാര്‍ സിങ്ങിനെ വെടിവെച്ചതെന്ന് പ്രതി കുറ്റസമ്മതം നടത്തിയതായി യു.പി പൊലീസ് അറിയിച്ചു. ഇയാളെ ചോദ്യം ചെയ്യുകയാണ്.
ബുലന്ദ്ശഹര്‍ കലാപത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇയാളില്‍ നിന്ന് ലഭിക്കുമെന്നാണ് കരുതുന്നതെന്നും പൊലീസ് പറഞ്ഞു. സുബോധ് കുമാറിന്റെ സര്‍വീസ് റിവോള്‍വര്‍ മോഷ്ടിച്ച വ്യക്തിയെയും തിരിച്ചറിഞ്ഞതായി സൂചനയുണ്ട്. ബുലന്ദ്ശഹര്‍ സ്വദേശിയായ ജോണിയെയാണ് സംശയമുള്ളത്. കലാപത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് രണ്ട് പ്രതികളെയും പൊലീസ് തിരിച്ചറിഞ്ഞത്.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha






















