മന്ത്രിയാണെങ്കിലും ഞാനൊരമ്മയാണ്...

കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കുന്ന വേളയില്‍ മാതാപിതാക്കള്‍ക്കുള്ള അഭിമുഖത്തില്‍ സ്മൃതിയും ഭര്‍ത്താവും നേരിട്ടെത്തി. മന്ത്രി പദത്തിന്റെ പ്രൗഡികള്‍ ഇല്ലാതെ എത്തിയ ഇവരെ അധ്യാപകര്‍ നിര്‍ത്തിപ്പൊരിച്ചു. ഇവരുടെ മൂത്തകുട്ടിക്കു പതിമൂന്നും ഇളയ കുട്ടിക്കു പതിനൊന്നും വയസ്സാണുള്ളത്. വിദ്യാഭ്യാസമന്ത്രിയാണെന്ന ഇളവ് സ്മൃതി ഇറാനി ആവശ്യപ്പെട്ടുമില്ല, സ്‌കൂളുകാര്‍ കൊടുത്തുമില്ല . അമ്മവേഷത്തില്‍ പ്രത്യക്ഷപ്പെട്ട കഥ സ്മൃതി തന്നെയാണെന്നു മാധ്യമപ്രവര്‍ത്തകരോടു വിശദീകരിച്ചത്. എന്തിനും ഏതിനും ശുപാര്‍ശകളുമായി നെട്ടോട്ടമോടുന്ന ഇക്കാലത്ത് സ്മൃതി ഇറാനി ചെയ്തകാര്യം എന്തുകൊണ്ടും വ്യത്യസ്തമാണ്.
കേന്ദ്രവിദ്യാഭ്യാസമന്ത്രിയെന്ന ആനുകൂല്യം ചോദിക്കാതെ സ്‌കൂളില്‍ കുട്ടികളുടെ അമ്മയായി എത്തി സ്മൃതി ഇറാനി മാതൃകയായി. ഇടത്തരം കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന തനിക്ക് ഈ നിലയിലെത്തുമെന്നു സ്വപ്നം കാണാന്‍പോലുമാകുമായിരുന്നില്ലെന്നും അവര്‍ പറഞ്ഞു. അധ്യാപക - രക്ഷാകര്‍ത്തൃ സമിതി യോഗങ്ങളും മന്ത്രി മുടക്കാറില്ല. പൊലീസ് അകമ്പടിയൊന്നുമില്ലാതെയാണു പോക്ക്.
കുട്ടികളുടെ കാര്യത്തില്‍ വിട്ടുവീഴ്ച്ച ഇല്ലെന്നു മാത്രമല്ല നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്നു കാണിച്ചുകൊടുത്ത സ്‌കൂളുകാര്‍ക്കും ഇക്കാര്യത്തില്‍ അഭിമാനിക്കാം. മോഡി-സ്മൃതി ഇറാനിയെ മന്ത്രി ആക്കിയപ്പോള്‍ നിറയെ വിമര്‍ശനങ്ങല്‍ കേള്‍ക്കേണ്ടി വന്നെങ്കിലും ഭരണം നന്നായി കൊണ്ടുപോകാന്‍ ഇവര്‍ക്ക് കഴിയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്രമന്ത്രിപദത്തിന്റെ തിരക്കും തലക്കനവും മാറ്റിവച്ച് മന്ത്രിയായിരിക്കുകയെന്നത് ഉത്തരവാദിത്തമുള്ള ജോലിയാണെന്നും അതു സാധാരണ പൗരന്റെ കര്‍ത്തവ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറാനുള്ള അധികാരമല്ലെന്നുമാണ് പഴയ ജനപ്രിയ ടിവി താരത്തിന്റെ വിശ്വാസം. അമ്മ വലിയ പദവിക്കാരിയാണെന്ന തോന്നല്‍ മക്കള്‍ക്കു വേണ്ട എന്നും ഇവര്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























