ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ സൈന്യവും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദി കൊല്ലപ്പെട്ടു

ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സൈന്യവും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദി കൊല്ലപ്പെട്ടു. പുല്‍വാമയിലെ അവന്തിപോരയിലാണ് ഏറ്റുമുട്ടലുണ്ടായത്. തീവ്രവാദികള്‍ ഒളിച്ചിരിക്കുന്ന സ്ഥലത്ത് നിന്ന് പുക ഉയര്‍ന്നതിനെ തുടര്‍ന്ന് സൈന്യം പരിശോധന നടത്തുകയായിരുന്നു. പ്രദേശത്തെ മൊബൈല്‍ ഇന്റര്‍ന്റെ്റ് ബന്ധവും വിച്ഛേദിച്ചിട്ടുണ്ട്.
തീവ്രവാദികള്‍ക്കായി തെരച്ചിലിനെത്തിയ സൈന്യത്തിന് നേരെ ഇവര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഏറ്റുമുട്ടലിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ സൈന്യമോ പൊലീസോ തയാറായിട്ടില്ല.
https://www.facebook.com/Malayalivartha






















