ഓടുന്ന ട്രെയിനുകളുടെ അടിഭാഗം പരിശോധിച്ച് കേടുപാടുകള്‍ കണ്ടെത്താന്‍ ഇന്ത്യന്‍ റെയില്‍വേ 'യന്തിരനെ' രംഗത്തിറക്കുന്നു

ട്രെയിനുകളുടെ കേടുപാടുകള്‍ കണ്ടെത്താന്‍ ഇന്ത്യന്‍ റെയില്‍വേ 'യന്തിരനെ' രംഗത്തിറക്കുന്നു. സെന്‍ട്രല്‍ റെയില്‍വേയുടെ നാഗ്പുര്‍ ഡിവിഷനു കീഴിലെ മെക്കാനിക്കല്‍ ബ്രാഞ്ചാണ് ട്രെയിനുകളുടെ കേടുപാടുകള്‍ കണ്ടെത്താന്‍ നിര്‍മിതബുദ്ധിയുള്ള റോബോട്ടുകളെ വികസിപ്പിച്ചിരിക്കുന്നത്.
ഓടുന്ന ട്രെയിനുകളുടെ അടിഭാഗം പരിശോധിച്ച് കേടുപാടുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ആ ഭാഗത്തിന്റെ വിഡിയോഎടുത്ത് ബന്ധപ്പെട്ട എന്‍ജിനീയര്‍മാര്‍ക്ക് അയക്കുന്ന രീതിയിലാണ് റോബോട്ടുകളുടെ പ്രവര്‍ത്തനം. ഉസ്താദ് (ഡടഠഅഅഉ) എന്നുപേരിട്ട റോബോട്ട് ആന്‍ഡ്രോയിഡ് സോഫ്റ്റ്‌വേയറിന്റെ സഹായത്തോടെയാണ് പ്രവര്‍ത്തിക്കുക. ഉയര്‍ന്ന കാര്യക്ഷമതയുള്ള 'ഹൈ ഡെഫനിഷന്‍' ക്യാമറകളുടെ സഹായത്തോടെ എടുക്കുന്ന വിഡിയോ ചിത്രങ്ങള്‍ വൈഫൈ ഉപയോഗിച്ചാണ് ബന്ധപ്പെട്ട കേന്ദ്രങ്ങളിലേക്ക് അയക്കുക. ഇങ്ങനെ ലഭിക്കുന്ന ചിത്രങ്ങള്‍ വലിയ സ്‌ക്രീനില്‍ പരിശോധിച്ചാണ് എന്‍ജിനീയര്‍മാര്‍ തകരാറുകള്‍ സ്ഥിരീകരിക്കുന്നത്.
മനുഷ്യരുടെ കണ്ണില്‍പ്പെടാത്ത തകരാറുകള്‍വരെ ഇത്തരം കാമറകള്‍ കണ്ടെത്തും. റോബോട്ട് സംവിധാനം റെയില്‍വേയുടെ മറ്റു സോണുകളിലേക്ക് കൂടി വ്യാപിപ്പിക്കുകയും ചെയ്യും. അതിനിടെ റെയില്‍വേ സംരക്ഷണ സേന (ആര്‍.പി.എഫ്)യെ ആധുനികവത്കരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കും റെയില്‍വേ തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി അത്യാധുനിക രഹസ്യ കാമറകളും കമ്പ്യൂട്ടര്‍വത്കൃത ഉപകരണങ്ങളും ഡ്രോണുകളും തോക്കുകളും സേനക്ക് ലഭ്യമാക്കും. ഇതുമായി ബന്ധപ്പെട്ട ശിപാര്‍ശകള്‍ക്ക് റെയില്‍വേ ബോര്‍ഡ് അംഗീകാരം നല്‍കി. സേനക്ക് സുരക്ഷ ഉപകരണങ്ങള്‍ വാങ്ങാന്‍ ഡിവിഷനല്‍, സോണല്‍ തലത്തിലുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ബോര്‍ഡ് അധികാരം നല്‍കി.
"
https://www.facebook.com/Malayalivartha






















