Widgets Magazine
08
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്ത്രീധനത്തിൽ നിന്ന് മകന് ബിസിനസ് തുടങ്ങാൻ പണം ആവശ്യപ്പെട്ടു; നൽകാതിരുന്ന മരുമകളെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ച് അമ്മായിയമ്മ

28 DECEMBER 2018 03:05 PM IST
മലയാളി വാര്‍ത്ത

മകന് ബിസിനസ് ചെയ്യാന്‍ മരുമകളോട് പണം ആവശ്യപ്പെട്ട് നടന്ന തർക്കത്തിനൊടുവിൽ മരുമകളെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ച് അമ്മായിയമ്മ . ഉത്തര്‍പ്രദേശിലെ നോയിഡയിലുള്ള കലുപുര ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ചഞ്ചല്‍ എന്ന യുവതിക്കാണ് അമ്മായിയമ്മയുടെ ക്രൂരത കാരണം ഗുരുതരമായി പൊള്ളലേറ്റത്. സംഭവത്തെ തുടര്‍ന്ന് അമ്മായിയമ്മ രാജ്കുമാരി ഒളിവിലാണെന്നും ഇവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം നടന്നു വരികയാണെന്നും പോലീസ് അറിയിച്ചു. ചഞ്ചലിന്റെ സഹോദരന്‍ യശ്പാല്‍ ശര്‍മ്മ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് രാജ്കുമാരിക്കെതിരെ കേസെടുത്തിരിക്കുന്നത്.

2010ലാണ് ത്രിഭൂവന്‍ എന്ന യുവാവുമായി ചഞ്ചലിന്റെ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് കുറച്ച്‌ ദിവസങ്ങള്‍ക്ക് ശേഷം ത്രിഭൂവന് പുതിയ ബിസിനസ് തുടങ്ങാനായി അഞ്ച് ലക്ഷം രൂപ ചഞ്ചലിനോട് ആവശ്യപ്പെട്ടു. എന്നാല്‍ തുക നല്‍കാന്‍ സാധിക്കാത്തതിനാല്‍ രാജ്കുമാരി ചഞ്ചലിനെ മാനസികമായും ശാരീരികമായും ഉപദ്രവിക്കാന്‍ തുടങ്ങി. തുടര്‍ന്ന് ഡിസംബര്‍ 25ന് വീണ്ടും ഇക്കാര്യം ആവശ്യപ്പെട്ട് അമ്മായിയമ്മ ചഞ്ചലുമായി വഴക്കുണ്ടാക്കുകയും രോക്ഷം പൂണ്ട് യുവതിയെ മണ്ണെണ്ണ ഒഴിച്ച്‌ കത്തിക്കുകയും ചെയ്തു. തുടര്‍ന്ന് രാജ്കുമാരി സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ശബ്ദം കേട്ട് എത്തിയ നാട്ടുകാരാണ് ചഞ്ചലിനെ ആശുപത്രിയില്‍ എത്തിച്ചത്.

യുവതിക്ക് ശരീരത്തിന്റെ 75 ശതമാനവും പൊള്ളലേറ്റിട്ടുണ്ടെന്നും നില അതീവ ഗുരുതരമാണെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. സംഭവം നടക്കുന്നതിന് മുമ്ബ് ചഞ്ചല്‍ തന്നെ വിളിച്ചിരുന്നുവെന്നും പണം ആവശ്യപ്പെട്ട് അമ്മായിയമ്മ അവളെ ക്രുരമായി ഉപദ്രവിച്ചെന്നും കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും സഹോദരന്‍ യശ്പാലിന്റെ പരാതിയില്‍ പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയെ കാറിനുള്ളില്‍ വച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്  (4 hours ago)

കേന്ദ്ര മന്ത്രിസഭയിലേക്ക് നിതീഷ് കുമാര്‍ ഉണ്ടാകില്ല  (4 hours ago)

ഏഴ് മാസം ഗര്‍ഭിണിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവും അമ്മായിയച്ഛനും  (4 hours ago)

കൊല്ലത്ത് മത്സ്യബന്ധന ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് രണ്ട് പേരെ കാണാതായി  (5 hours ago)

ഡോ. വന്ദന ദാസ് കൊലക്കേസില്‍ വാദം പൂര്‍ത്തിയായി  (5 hours ago)

ചരക്ക് വിമാനങ്ങളില്‍ യുഎഇയിലേക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിച്ച് ലുലു ഗ്രൂപ്പ്  (5 hours ago)

കാസര്‍കോട് ഒന്‍പത് വയസ്സുകാരന്‍ കാറിടിച്ചു മരിച്ചു  (5 hours ago)

മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റില്‍ 6 പേര്‍ കുടുങ്ങി  (5 hours ago)

ഭര്‍ത്താവ് മരിച്ച് മൂന്നാഴ്ച തികയും മുന്‍പേ വിവാഹം; സഹോദരിമാരുടെ സംശയത്തില്‍ തെളിഞ്ഞത് ക്രൂര കൊലപാതകം  (5 hours ago)

പണം ഇരട്ടിയാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 10 ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് പേര്‍ അറസ്റ്റില്‍  (6 hours ago)

താന്‍ പാര്‍ട്ടിക്ക് വേണ്ടി വന്നതാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കും: സിപിഎം ജില്ലാ സെക്രട്ടറിയോട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ അതൃപ്തി കാട്ടി മമ്മൂട്ടി  (6 hours ago)

വട്ടിയൂര്‍ക്കാവില്‍ മേയര്‍ക്കും ആശാനാഥിനും ഒപ്പം ചുവരെഴുതി തുടങ്ങി ശ്രീലേഖ  (6 hours ago)

കേരളത്തിന് അഞ്ച് ഉറപ്പുകള്‍ പ്രഖ്യാപിച്ച് രാഹുല്‍ഗാന്ധി  (6 hours ago)

ലോകം മുഴുവൻ മിഡിൽ ഈസ്റ്റിലെ യുദ്ധം കണ്ട് ശ്വാസമടക്കി ഇരിക്കുമ്പോൾ  (7 hours ago)

അത് ഞാൻ നോക്കിക്കോളാം. നിങ്ങൾ അതോർത്ത് വിഷമിക്കരുത്. നിങ്ങൾ വിഷമിച്ചാൽ എനിക്ക് മുറിവേൽക്കും....വിജയ്  (7 hours ago)

Malayali Vartha Recommends