കെജരിവാളിനെ കളിയാക്കി ചുമച്ചു; ബിജെപി പ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകി ഗഡ്കരി

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ കളിയാക്കി ചുമച്ച ബിജെപി പ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ക്കരി.
ക്ലീന്‍ യമുന പദ്ധതിക്ക് തുടക്കം കുറിച്ചുകൊണ്ട് ഡൽഹി ജല ബോര്‍ഡും ക്ലീന്‍ ഗംഗ നാഷണല്‍ മിഷനും സംഘടിപ്പിച്ച പരിപാടിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ കളിയാക്കി ചുമച്ച ബിജെപി പ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ക്കരി.
നിശബ്ദരായിരിക്കാന്‍ കെജ്‌രിവാള്‍ ആവശ്യപ്പെട്ടെങ്കിലും ബി ജെ പി പ്രവര്‍ത്തകര്‍ ചുമ തുടരുകയായിരുന്നു. ഇതോടെ വേദിയിലുണ്ടായിരുന്ന ഗഡ്കരി ഇടപെടുകയും പ്രവര്‍ത്തകരോട് ശാന്തരാകാന്‍ ആവശ്യപ്പെടുകയും ചെയ്തു.
ഏറെക്കാലമായി ചുമകാരണം ബുദ്ധിമുട്ടുന്ന ആളാണ് കെജ്‌രിവാള്‍. അതിന്റെ ഭാഗമായി 2016ല്‍ അദ്ദേഹം ഒരു സര്‍ജറിക്ക് വിധേയനാകുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കെജ്‌രിവാളിന്റെ പ്രസംഗത്തിനിടെ ബി ജെ പി പ്രവര്‍ത്തകര്‍ പരിഹസിച്ച്‌ചുമച്ചത് . മിണ്ടാതിരിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടെങ്കിലും തയ്യാറാകാത്ത പ്രവര്‍ത്തകരോട് 'ബഹളമുണ്ടാക്കാതെ ഇരിക്കൂ, ഇത് ഔദ്യോഗിക പരിപാടിയാണ്' എന്ന് പറഞ്ഞ് പ്രവര്‍ത്തകരെ ഗഡ്കരി ശാസിച്ചു.
https://www.facebook.com/Malayalivartha






















