ഹരിയാനയില്‍ കനത്ത മൂടല്‍മഞ്ഞ്.. വാഹനാപകടത്തില്‍ ഏഴ് മരണം

ഹരിയാനയില്‍ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്നുണ്ടായ വാഹനാപകടത്തില്‍ ഏഴ് പേര്‍ മരിച്ചു. രണ്ട് എസ്.യു.വികളും മറ്റൊരു വാഹനവും തമ്മില്‍കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ശനിയാഴ്ച രാവിലെ അംബാലഛണ്ഡിഗഡ് ഹൈവേയിലായിരുന്നു അപകടമുണ്ടായത്.
ചണ്ഡിഗഡില്‍ നിന്ന് വന്ന രണ്ട് കാറുകള്‍ മറ്റൊരു വാഹനത്തില്‍ ഇടിക്കുകയായിരുന്നു. മൂടല്‍മഞ്ഞ് മൂലം കാഴ്ച കുറഞ്ഞതാണ് അപകടത്തിനു കാരണം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരെല്ലാം ചണ്ഡിഗഡ് സ്വദേശികളാണ്.
"
https://www.facebook.com/Malayalivartha






















