ജമ്മു കാശ്മീരില്‍ സൈന്യത്തിനു നേരെ ഭീകരാക്രമണം... നാലു തീവ്രവാദികള്‍ കൊല്ലപ്പെട്ടു

ജമ്മു കാഷ്മീരില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ നാലു തീവ്രവാദികള്‍ കൊല്ലപ്പെട്ടു. പുല്‍വാമ ജില്ലയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു ഏറ്റുമുട്ടലെന്ന് എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തുനിന്ന് വന്‍തോതില്‍ ആയുധങ്ങളും വെടിക്കോപ്പുകളും സൈന്യം പിടിച്ചെടുത്തു.
ഹാജിന്‍ പായീന്‍ ഗ്രാമത്തില്‍ തീവ്രവാദികള്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് സുരക്ഷാ സേന നീക്കം ആരംഭിച്ചത്. കൊല്ലപ്പെട്ട തീവ്രവാദികള്‍ ജയ്‌ഷെ മുഹമ്മദ് സംഘടനയിലെ അംഗങ്ങളാണെന്നാണ് സൈനിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന. മേഖലയില്‍ തെരച്ചില്‍ തുടരുകയാണ്.
"
https://www.facebook.com/Malayalivartha






















