മേഘാലയയിലെ ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളുടെ ഹെല്‍മെറ്റുകള്‍ കണ്ടെത്തി.... രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതത്തില്‍

മേഘാലയയിലെ ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളുടെ ഹെല്‍മെറ്റുകള്‍ കണ്ടെത്തി. മൂന്ന് ഹെല്‍മെറ്റുകളാണ് ശനിയാഴ്ച രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്. 16 ദിവസങ്ങള്‍ക്കു ശേഷമാണ് ഹെല്‍മെറ്റുകള്‍ കണ്ടെത്തിയത്. ക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി വ്യോമസേനയും നാവികസേനയും രംഗത്തെയിട്ടുണ്ട്. മുങ്ങല്‍വിദഗ്ധരെയാണു നാവികസേന അയച്ചത്.
മേഘാലയയിലെ കിഴക്കന്‍ ജൈന്തിയ കുന്നുകളില്‍ 370 അടി ആഴത്തിലുള്ള അനധികൃതഖനിയില്‍ കഴിഞ്ഞ 13 നാണ് ഒരു ഡസനിലേറെ തൊഴിലാളികള്‍ കുടുങ്ങിയത്. ഖനിയില്‍ വെള്ളം കെട്ടിക്കിടക്കുന്നതാണു രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നത്.
അതേസമയം, പന്പ് നിര്‍മാതാക്കളായ കിര്‍ലോസ്‌കര്‍ കന്പനിയുടെയും കോള്‍ ഇന്ത്യയുടെയും സഹായവും രക്ഷാപ്രവര്‍ത്തകര്‍ക്ക് ലഭിച്ചു. വെള്ളം അതിവേഗം പമ്പ് ചെയ്യാന്‍ ശേഷിയുള്ള പതിനെട്ട് പമ്പുകളാണ് കിര്‍ലോസ്‌കര്‍ നല്‍കിയിരിക്കുന്നത്.
"
https://www.facebook.com/Malayalivartha






















