ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി

ക്രിക്കറ്റിനെ ബിസിസിഐ കൊല്ലുകയാണെന്ന് സുപ്രീം കോടതി പറഞ്ഞു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റിലെ അഴിമതിയെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് മുദ്ഗല്‍, കോടതില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിക്കവെ ആയിരുന്നു കോടതിയുടെ വിമര്‍ശനം. വാതുവയ്പു പോലുള്ള നിയമവിരുദ്ധമായ പ്രവര്‍ത്തികള്‍ അനുവദിക്കുന്നതിലൂടെ ക്രിക്കറ്റിനെ കൊല്ലുകയാണ് നിങ്ങളെന്നും കോടതി വിമര്‍ശിച്ചു.
തെളിവുകളുടെ അഭാവത്തില്‍ സംശയത്തിന്റെ ആനുകൂല്യം നല്‍കേണ്ടത് വ്യക്തികള്‍ക്കല്ലെന്ന് പറഞ്ഞ കോടതി അത് നല്‍കേണ്ടത് ക്രിക്കറ്റിനാണെന്നും അഭിപ്രായപ്പെട്ടു. ക്രിക്കറ്റ് അതിന്റെ യഥാര്‍ത്ഥ സ്പിരിറ്റോടെ കളിക്കണമെന്നു പറഞ്ഞ സുപ്രീം കോടതി മാന്യന്‍മാരുടെ കളിയെന്ന ക്രിക്കറ്റിന്റെ സ്ഥാനം നിലനിര്‍ത്തേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























