ആ ജോത്സ്യന്‍ വീണ്ടും പ്രവചിക്കുന്നു... അഞ്ചു വര്‍ഷത്തിനുള്ളില്‍ സ്മൃതി ഇറാനി ഇന്ത്യന്‍ പ്രസിഡന്റാവും

സ്മൃതി ഇറാനി തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെങ്കിലും കേന്ദ്ര മന്ത്രിയാകുമെന്ന് പ്രവചിച്ച ആ ജേത്സ്യന്‍ വീണ്ടും പ്രവചിക്കുന്നു. അഞ്ചു വര്‍ഷത്തിനുള്ളില്‍ സ്മൃതി ഇന്ത്യന്‍ പ്രസിഡന്റാവുമെന്ന്. ഞായറാഴ്ചയാണ് സ്വകാര്യ സന്ദര്‍ശനത്തിന് രാജസ്ഥാനിലെത്തിയ സ്മൃതി ഭില്‍വാര ജില്ലയിലെ ജ്യോതിഷി നാഥുലാല്‍ വ്യാസിനെ ഭര്‍ത്താവ് സുബിന്‍ ഇറാനിയോടൊപ്പം കാണ്ടത്. ഏതാണ്ട് നാലു മണിക്കൂറോളം സ്മൃതി ജ്യോതിഷിക്കൊപ്പം ചെലവഴിച്ചു. ഭാവി കാര്യങ്ങള്‍ തന്നെയാണ് ഇരുവരും ചോദിച്ചറിഞ്ഞത്.
അതേസമയം സ്മൃതി ഇറാനിയുടെ സന്ദര്‍ശനത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ജോത്സ്യനെ സന്ദര്‍ശിച്ച മന്ത്രി രാജിവെക്കണമെന്ന് മണി ശങ്കര്‍ അയ്യര്‍ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ മന്ത്രി തന്നെ അന്ധവിശ്വാസം പ്രോത്സാഹിപ്പിക്കുകയാണെന്ന് ജെ.ഡി.യു നേതാവ് അലി അന്‍വര്‍ ആരോപിച്ചു. എന്നാല്‍ ജോത്സ്യം ഒരു ശാസ്ത്രമാണെന്നും ആര്‍ക്ക് വേണമെങ്കിലും ജോത്സ്യത്തില്‍ വിശ്വസിക്കാമെന്നും ശിവസേന പ്രതികരിച്ചു.
ഇതേസമയം താന്‍ ജ്യോത്സനെ കണ്ടതിനെ സ്മൃതി ന്യായീകരിച്ചു. തന്റെ വ്യക്തിജീവിതത്തിന്റെ ഭാഗമായാണ് ജ്യോത്സനെ സന്ദര്‍ശിച്ചതെന്നും അതൊന്നും മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതില്ലെന്നും അവര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























