ഉത്തര്‍പ്രദേശില്‍ പോലീസുകാരെ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ 28 പേര്‍ അറസ്റ്റില്‍

യു.പിയില്‍ പൊലീസുകാരെ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ 28 പേര്‍ അറസ്റ്റില്‍. പൊലീസ് രാത്രി നടത്തിയ റെയ്ഡിനൊടുവിലാണ് സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 28 പേര്‍ അറസ്റ്റിലായത്. 32 പേരാണ് കേസിലെ പ്രതികള്‍. കണ്ടാലറിയാവുന്ന 60 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് ഗാസിപ്പുര്‍ സിറ്റി സര്‍ക്കിള്‍ ഓഫീസര്‍ എം.പി പതക് പറഞ്ഞു. വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റുകള്‍ ഉണ്ടായതെന്ന് പൊലീസ് അറിയിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ അറസ്റ്റിലാവുമെന്നാണ് സൂചന.
ഗാസിപൂര്‍ ജില്ലയില്‍ പ്രധാനമന്ത്രി പങ്കെടുത്ത റാലിക്കു തൊട്ടുപിറകെയാണ് പൊലീസുകാരന് നേരെ ആക്രമണമുണ്ടായത്. ദേശീയ പാത ഉപരോധിച്ച നിഷാദ് വിഭാഗക്കാരെ പിരിച്ചുവിടാന്‍ എത്തിയ പൊലീസ് സംഘമാണ് ആക്രമിക്കപ്പെട്ടത്.
അക്രമാസക്തരായ പ്രതിഷേധക്കാര്‍ പൊലീസുകാര്‍ക്കു നേരെ കല്ലേറുനടത്തുകയായിരുന്നു. പൊലീസ് കോണ്‍സ്റ്റബിളായ സുരേഷ് വത്‌സാണ് കൊല്ലപ്പെട്ടത്.
"
https://www.facebook.com/Malayalivartha






















