ബംഗ്ലാദേശിലെ വോട്ടെടുപ്പിനിടെയുണ്ടായ സംഘര്‍ഷങ്ങളില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു

ബംഗ്ലാദേശിലെ വോട്ടെടുപ്പിനിടെയുണ്ടായ സംഘര്‍ഷങ്ങളില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരും അവാമി ലീഗിനെ പിന്തുണക്കുന്നവരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.ബംഗ്ലാദേശ് നഗരമായ ബാഷ്‌കാലിയില്‍ പോളിങ് സ്‌റ്റേഷന്‍ പിടിച്ചവര്‍ക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പിലാണ് ഒരാള്‍ കൊല്ലപ്പെട്ടത്.
കാഗ്രയില്‍ അവാമി പാര്‍ട്ടി നേതാക്കള്‍ നടത്തിയ ആക്രമണത്തിലാണ് മറ്റൊരാള്‍ കൊല്ലപ്പെട്ടത്. ആഴ്ചകള്‍ നീണ്ടുനിന്ന പ്രചാരണത്തിനൊടുവില്‍ കനത്ത സുരക്ഷക്കിടെയാണ് ബംഗ്ലാദേശില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.പ്രാദേശിക സമയം എട്ട് മണിയോടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്.
"
https://www.facebook.com/Malayalivartha






















