Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

വിശേഷണങ്ങൾക്കും ആലങ്കാരിതകൾക്കും അപ്പുറത്തെത്തി നിൽക്കുന്ന ക്രാന്ത ദർശി ..അതായിരുന്നു മൃണാൾസെൻ

30 DECEMBER 2018 05:25 PM IST
മലയാളി വാര്‍ത്ത

More Stories...

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം


ഇന്ത്യൻ നവതരംഗ സിനിമയിലെ അതികായൻ. ലോകസിനിമാ ഭൂപടത്തിൽ ഇടം നേടിയ വിശ്രുത സംവിധായകൻ..വിശേഷണങ്ങൾക്കും ആലങ്കാരിതകൾക്കും അപ്പുറത്തെത്തി നിൽക്കുന്ന ക്രാന്ത ദർശി ..അതായിരുന്നു മൃണാൾസെൻ...

പദ്മഭൂഷണ്‍, ദാദാസാഹേബ് ഫാല്‍ക്കേ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഒട്ടേറെ രാജ്യാന്തര പുരസ്കാരങ്ങള്‍ നേടി. ഭുവന്‍ ഷോം, ബൈഷേ ശ്രാവണ്‍, ആമര്‍ ഭൂഷണ്‍ തുടങ്ങിയവ ശ്രദ്ധേയചിത്രങ്ങളാണ്‌‍.

ഇന്ത്യൻ നവതരംഗ സിനിമയിലെ അതികായൻ. ലോകസിനിമാ ഭൂപടത്തിൽ ഇടം നേടിയ വിശ്രുത സംവിധായകനാണ് മൃണാള്‍സെൻ.
നിരവധി രാജ്യാന്തര പുരസ്‌ക്കാരങ്ങൾ സത്യജിത് റായുടെയും ഋത്വിക് ഘട്ടക്കിന്റെയും സമകാലികനായ അദ്ദേഹത്തെ തേടി എത്തി.

സമാന്തര കലാസിനിമ അതിന്റെ അസ്തിത്വം വ്യക്തമാക്കിയത് സത്യജിത് റായ്, ഋത്വിക് ഘട്ടക്ക്, മൃണാൾ സെൻ എന്നീ ബംഗാളി സംവിധായകരുടെ ചിത്രങ്ങളിലൂടെയായിരുന്നു.
ചലച്ചിത്ര സൗന്ദര്യശാസ്ത്രഗ്രന്ഥം വായിച്ച് സിനിമയിൽ ആകൃഷ്ടനായ മൃണാൾസെൻ, എല്ലായ്പ്പോഴും പരീക്ഷണങ്ങളുടെ വക്താവായിരുന്നു. . ഇടതു നാടക പ്രസ്ഥാനവുമായുള്ള ബന്ധം, അദ്ദേഹത്തെ മാർക്സിസത്തിലേക്കും ചലച്ചിത്രസംവിധാനത്തിലേക്കും നയിച്ചു. നാല്‌‍‍പതുകളിലെ ബംഗാൾ ക്ഷാമവും, രവീന്ദ്രനാഥ ടാഗോറിന്റെ അന്ത്യനിമിഷങ്ങളും മൃണാൾസെന്നിനെ പിടിച്ചുലച്ചു.ഇവയെല്ലാം പിൽക്കാലത്ത് അഭ്രപാളിയിൽ വിസ്മയങ്ങളായി പ്രേക്ഷകന് മുന്നിൽ അവതരിച്ചു.
.
1923 മേയ് 14ന് കിഴക്കൻ ബംഗാളിലെ ഫെരിദ്പൂരിൽ ജനിച്ച അദ്ദേഹം കൽക്കത്ത യൂണിവേഴ്സിറ്റിയിൽ ഊർജ്ജതന്ത്രത്തിൽ ബിരുദം നേടി . പത്രപ്രവർത്തകനായും മെഡിക്കൽ റപ്രസന്റേറ്റീവായും, കൽക്കട്ട ഫിലിം സ്റ്റുഡിയോയിൽ ഓഡിയോ ടെക്നീഷ്യനായും ജോലി ചെയ്തു. ഇന്ത്യൻ പീപ്പിൾസ് തിയ്യറ്റർ അസോസിയേഷനുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു.
1955ൽ ആദ്യ ഫീച്ചർ സിനിമ രാത്ത് ബോറെ സംവിധാനം ചെയ്തു. നീൽ ആകാഷെർ നീചെ എന്ന രണ്ടാമത്തെ ചിത്രം പ്രാദേശികമായ അംഗീകാരവും മൂന്നാമത്തെ ചിത്രമായ ബൈഷേയ് ശ്രാവണ രാജ്യാന്തര ശ്രദ്ധയും നേടി. ബുവൻഷോം ദേശീയ–രാജ്യന്തര രംഗത്ത് നിരവധി രംഗത്ത് നിരവധി അവാർഡുകൾ നേടുകയും ഇന്ത്യൻ സിനിമാചരിത്രത്തിൽ നാഴികകല്ലായി മാറുകയും ചെയ്തു.
ഗ്രാമീണഇന്ത്യയെ കറുത്ത ഹാസ്യത്തിൽ ചാലിച്ച് അവതരിപ്പിച്ച ഭുവൻഷോം (1969) എന്ന ചിത്രത്തിലൂടെയാണ് സെൻ ശ്രദ്ധേയനായത്. സെന്നിനു കൂടുതൽ താത്പര്യം കൽക്കട്ട നഗരത്തെ കേന്ദ്രീകരിച്ച് മധ്യവർഗത്തിന്റെ പ്രശ്‌നങ്ങൾ ചിത്രീകരിക്കുന്നതിലായിരുന്നു

ഇന്റർവ്യൂ, കൽക്കട്ട 71, പഡാടിക് എന്നീ ചിത്രങ്ങളടങ്ങിയ കൽക്കട്ടത്രയം ഏറെ ചർച്ച ചെയ്യപ്പെട്ടു. കൽക്കട്ടയുടെ ആഭ്യന്തരപ്രശ്‌നങ്ങൾ പരീക്ഷണാത്മക ശൈലിയിൽ അവതരിപ്പിച്ചവയാണ് ഈ ചിത്രങ്ങൾ. ഒരു മധ്യവർഗ കുടുംബത്തിലെ പെൺകുട്ടിയുടെ കാണാതാകലിനെ കേന്ദ്രീകരിച്ചുള്ള സെൻ സിനിമയാണ് 'ഏക് ദിൻ പ്രതിദിൻ'. അന്തരീൻ, മൃഗയാ, ഏക്ദിൻ അചാനക്, കാന്ധാർ എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റ് പ്രധാന സിനിമകൾ.
തന്റെ നീണ്ട സിനിമാ ജീവിതത്തിൽ 27 ഫീച്ചർ ചിത്രങ്ങൾ, 14 ലഘുചിത്രങ്ങൾ, 5 ഡോക്യുമെന്ററികൾ സംവിധാനം ചെയ്തു. മികച്ച സംവിധാനത്തിനും തിരക്കഥയ്ക്കും ദേശീയ അവാർഡുകളും കാൻ, വെനീസ്, ബർലിൻ, മോസ്കോ, കെയ്റോ, ഷിക്കാഗോ, മോൺട്രിയൽ തുടങ്ങിയ അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പുരസ്കാരങ്ങളും ലഭിച്ചു. നിരവധി വിദേശ ചലച്ചിത്രമേളകളിൽ ജൂറിയായി പ്രവർത്തിച്ചു. 1981–ൽ പത്മഭൂഷനും 2005–ൽ ദാദാ സാഹബ് ഫാൽകേ പുരസ്കാരവും നൽകി ആദരിക്കപ്പെട്ടു. 1998 മുതൽ 2003 വരെ പാർലമെന്റിൽ നാമനിർദേശം ചെയ്യപ്പെട്ട അംഗമായിരുന്നു.
ഫ്രാൻസ് കമാന്ത്യൂർ ദ് ലോദ്ര് ദ ആർ ഏ ലാത്ര് പുരസ്കാരവും റഷ്യ ഓർഡർ ഓഫ് ഫ്രണ്ട്ഷിപ് പുരസ്കാരവും നൽകി ആദരിച്ചിട്ടുണ്ട്. വിവിധ സർവ്വകലാശാലകൾ ഹോണററി ഡോക്ടറേറ്റ് ബിരുദവും നൽകിയിട്ടുണ്ട്. ഭുവന്‍ ഷോം (1969), കോറസ് (1974), മൃഗയ(1976), അകലെര്‍ സന്ധാനെ (1980) എന്നീ ചിത്രങ്ങള്‍ക്ക് മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടി. ഭുവന്‍ ഷോം, ഏക് ദിന്‍ പ്രതിദിന്‍(1979), അകലെര്‍ സന്ധാനെ, ഖന്ധര്‍ (1984) എന്നീ ചിത്രങ്ങള്‍ക്ക് മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡും അദ്ദേഹം സ്വന്തമാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (3 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (3 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (3 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (3 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (3 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (3 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (3 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (3 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (3 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (4 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (4 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (4 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (4 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (4 hours ago)

INDIA കരുതലോടെ ഇന്ത്യ  (4 hours ago)

Malayali Vartha Recommends