Widgets Magazine
08
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യുവാവ് നല്‍കിയ രക്തത്തില്‍ കൂടി ഗര്‍ഭിണിക്ക് എച്ച്‌ഐവി ബാധിച്ചു, മനംനൊന്ത് ആത്മഹത്യയ്ക്കു ശ്രമിച്ച യുവാവ് മരിച്ചു

31 DECEMBER 2018 07:58 AM IST
മലയാളി വാര്‍ത്ത

യുവാവ് നല്‍കിയ രക്തത്തില്‍ കൂടി ഗര്‍ഭിണിക്ക് എച്ച്‌ഐവി ബാധിച്ചു, മനംനൊന്ത് ആത്മഹത്യയ്ക്കു ശ്രമിച്ച യുവാവ് മരിച്ചു. എലിവിഷം കഴിച്ച് ഗുരുതരാവസ്ഥയിലായി മധുരൈ രാജാജി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 19 കാരനാണ് മരണത്തിന് കീഴടങ്ങിയത്. സര്‍ക്കാര്‍ ആശുപത്രിയിലെ രക്തബാങ്കില്‍ യുവാവ് നല്‍കിയ രക്തം സ്വീകരിച്ച ഗര്‍ഭിണിക്കാണ് എച്ച്.ഐ.വി ബാധിച്ചത്. വിരുതുനഗറിനടുത്തെ സത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. തന്റെ രക്ത പരിശോധനയില്‍ എച്ച്.ഐ.വി പോസിറ്റീവ് കണ്ടെത്തിയതിനെ തുടര്‍ന്ന് യുവാവ് ആശുപത്രി അധികൃതരെ ഉടന്‍ വിവരം അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ഒരു ഗര്‍ഭിണിക്ക് രക്തം നല്‍കിയതായി കണ്ടെത്തിയത്.

ഉടന്‍ തന്നെ സ്ത്രീയെ വിളിച്ചുവരുത്തി വിവരം അറിയിക്കുകയും പരിശോധനയില്‍ അവര്‍ക്ക് എച്ച്.ഐ.വി പകര്‍ന്നതായി കണ്ടെത്തുകയുമായിരുന്നു. നിലവില്‍ സ്ത്രീയെ ആന്റിറെട്രോവൈറല്‍ തെറാപ്പിക്ക് വിധേയയാക്കിയിട്ടുണ്ട്. മകന് കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല, ഗര്‍ഭിണിയായ സ്ത്രീ തന്റെ രക്തം സ്വീകരിച്ചതിനെ തുടര്‍ന്ന് അവര്‍ക്ക് എച്ച്.ഐ.വി പകര്‍ന്നു എന്നറിഞ്ഞതിനെ തുടര്‍ന്ന് മനംനൊന്ത് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നുവെന്ന് യുവാവിന്റെ മാതാവ് പ്രതികരിച്ചു.

എലിവിഷം കഴിച്ചതായി ശ്രദ്ധയില്‍ പെട്ടതോടെ യുവാവിന്റെ കുടുംബം ഉടന്‍തന്നെ രാമനാഥപുരം ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയും ശേഷം മധുരൈ രാജാജി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. അവിടെ വെച്ച് ഇന്ന് രാവിലെ എട്ട് മണിക്കാണ് രക്തം വാര്‍ന്ന് യുവാവ് മരണപ്പെട്ടത്. രോഗബാധയുള്ള രക്തം വേണ്ടത്ര പരിശോധിച്ചില്ലെന്ന് കാണിച്ച് സത്തൂര്‍ ആശുപത്രിയില്‍ നിന്നും ഒരു ജീവനക്കാരനെ സര്‍വിസില്‍നിന്ന് പിരിച്ചുവിടുകയും രണ്ടുപേരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്ന് സംസ്ഥാനത്തെ രക്തബാങ്കുകള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.

സത്തൂരിലെ ആശുപത്രിയില്‍ ഡിസംബര്‍ മൂന്നിനാണ് ഗര്‍ഭിണി പരിശോധനക്കായി എത്തിയത്. യുവതിക്ക് വിളര്‍ച്ചയുണ്ടെന്ന് കണ്ട് രക്തം കയറ്റണമെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു. സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയിലെ രക്തബാങ്കില്‍നിന്നാണ് രക്തമെത്തിച്ചത്. പിന്നീടുള്ള പരിശോധനയില്‍ യുവതിക്ക് എച്ച്.ഐ.വി ബാധ കണ്ടെത്തി. യുവാവ് അയാളുടെ ബന്ധുവിന് വേണ്ടിയാണ് രക്തം ബാങ്കില്‍ ഏല്‍പ്പിച്ചിരുന്നത്. എന്നാല്‍ അത് ഉപയോഗിച്ചിരുന്നില്ല. പിന്നീട് യുവതിക്ക് ആവശ്യം വന്നപ്പോള്‍ നല്‍കുകയായിരുന്നു. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയെ കാറിനുള്ളില്‍ വച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്  (2 hours ago)

കേന്ദ്ര മന്ത്രിസഭയിലേക്ക് നിതീഷ് കുമാര്‍ ഉണ്ടാകില്ല  (3 hours ago)

ഏഴ് മാസം ഗര്‍ഭിണിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവും അമ്മായിയച്ഛനും  (3 hours ago)

കൊല്ലത്ത് മത്സ്യബന്ധന ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് രണ്ട് പേരെ കാണാതായി  (3 hours ago)

ഡോ. വന്ദന ദാസ് കൊലക്കേസില്‍ വാദം പൂര്‍ത്തിയായി  (3 hours ago)

ചരക്ക് വിമാനങ്ങളില്‍ യുഎഇയിലേക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിച്ച് ലുലു ഗ്രൂപ്പ്  (3 hours ago)

കാസര്‍കോട് ഒന്‍പത് വയസ്സുകാരന്‍ കാറിടിച്ചു മരിച്ചു  (4 hours ago)

മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റില്‍ 6 പേര്‍ കുടുങ്ങി  (4 hours ago)

ഭര്‍ത്താവ് മരിച്ച് മൂന്നാഴ്ച തികയും മുന്‍പേ വിവാഹം; സഹോദരിമാരുടെ സംശയത്തില്‍ തെളിഞ്ഞത് ക്രൂര കൊലപാതകം  (4 hours ago)

പണം ഇരട്ടിയാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 10 ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് പേര്‍ അറസ്റ്റില്‍  (4 hours ago)

താന്‍ പാര്‍ട്ടിക്ക് വേണ്ടി വന്നതാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കും: സിപിഎം ജില്ലാ സെക്രട്ടറിയോട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ അതൃപ്തി കാട്ടി മമ്മൂട്ടി  (4 hours ago)

വട്ടിയൂര്‍ക്കാവില്‍ മേയര്‍ക്കും ആശാനാഥിനും ഒപ്പം ചുവരെഴുതി തുടങ്ങി ശ്രീലേഖ  (4 hours ago)

കേരളത്തിന് അഞ്ച് ഉറപ്പുകള്‍ പ്രഖ്യാപിച്ച് രാഹുല്‍ഗാന്ധി  (5 hours ago)

ലോകം മുഴുവൻ മിഡിൽ ഈസ്റ്റിലെ യുദ്ധം കണ്ട് ശ്വാസമടക്കി ഇരിക്കുമ്പോൾ  (6 hours ago)

അത് ഞാൻ നോക്കിക്കോളാം. നിങ്ങൾ അതോർത്ത് വിഷമിക്കരുത്. നിങ്ങൾ വിഷമിച്ചാൽ എനിക്ക് മുറിവേൽക്കും....വിജയ്  (6 hours ago)

Malayali Vartha Recommends