ഗുജറാത്തില്‍ രണ്ടു ട്രക്കുകളുടെ ഇടയില്‍പെട്ട് എസ്.യു.വി തകര്‍ന്നു... ഒരു കുടുംബത്തിലെ 10 പേര്‍ക്ക് ദാരുണാന്ത്യം

ഗുജറാത്തിന്റെ വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ജില്ലയായ കച്ചിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ പത്തു പേര്‍ക്ക് ദാരുണാന്ത്യം. ഇന്നലെ വൈകുന്നേരം കച്ചിലെ ബച്ചുവയിലായിരുന്നു അപകടം. രണ്ട് ട്രക്കുകളുടെ ഇടയില്‍പ്പെട്ട് എസ്‌യുവി തകര്‍ന്നാണ് അപകടം ഉണ്ടായത്.
ദേശീയപാതയില്‍ ട്രെയ്‌ലര്‍ ട്രക്ക് ഡിവൈഡറില്‍ ഇടിച്ച് തെന്നിമാറിയതാണ് അപകടത്തിനു കാരണമായത്.
ഡിവൈഡറില്‍ തട്ടി തെന്നിമാറിയ ട്രക്ക് അടുത്ത ലൈനിലേക്ക് കയറി എസ്‌യുവിയില്‍ ഇടിച്ചു. ഈ സമയം പിന്നില്‍നിന്നുവന്ന ട്രക്ക് എസ്‌യുവിയുടെ പിറകിലും ഇടിച്ചു. രണ്ടു ട്രക്കുകളുടെ ഇടയില്‍പ്പെട്ട കാര്‍ പൂര്‍ണമായും തകര്‍ന്നു.കാറിലുണ്ടായിരുന്ന യാത്രക്കാരാണ് മരിച്ചത്. കാറില്‍ 11 പേരാണ് ഉണ്ടായിരുന്നത്.
പരിക്കേറ്റയാളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍പ്പെട്ടവര്‍ ബച്ചുവയില്‍നിന്ന് ഭുജിലേക്ക് പോകുകയായിരുന്നു.
"
https://www.facebook.com/Malayalivartha























