കഥക് നര്‍ത്തകി സിതാര ദേവി നിര്യാതയായി

പ്രമുഖ കഥക് നര്‍ത്തകി സിതാരി ദേവി(94) നിര്യാതയായി. വാര്‍ദ്ധക്യകാല അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സിതാര മുംബൈയിലെ ജസ്‌ലോക് ആശുപത്രിയില്‍ വച്ചാണ് അന്ത്യശ്വാസം വലിച്ചത്. വിദേശത്തുള്ള മകന്‍ എത്തിയശേഷം വ്യാഴാഴ്‌ച സംസ്‌കാരം നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
1920 ല്‍ കൊല്‍ക്കത്തയില്‍ ജനിച്ച സിതാര ദേവിയാണ് കഥകിനെ ബോളിവുഡില്‍ ജനപ്രിയമാക്കിയത്. പിതാവായ സുഖ്‌ദേവ് മഹാരാജില്‍ നിന്നാണ് സിതാര കഥക് അഭ്യസിക്കാന്‍ തുടങ്ങിയത്. പിന്നെ സ്‌കൂളില്‍ നൃത്തനാടകം അവതരിപ്പിച്ച് ശ്രദ്ധേയമായി.
സംഗീത നാടക അക്കാദമി അവാര്‍ഡ്, പദ്‌മശ്രീ, കാളിദാസ് സമ്മാന്‍, ഇന്ത്യ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
സിതാരയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി അനുശോചിച്ചു.
https://www.facebook.com/Malayalivartha



























