വീണ്ടും സെല്‍ഫി ദുരന്തം... സെല്‍ഫി എടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തില്‍ വീണ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

സെല്‍ഫി എടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തില്‍ വീണ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. ഒഡിഷയിലെ പ്രമുഖ വിനോദ സഞ്ചാരകേന്ദ്രമായ ഭീംകുണ്ട് വെള്ളച്ചാട്ടത്തിനു മുന്നില്‍ നിന്ന് സുഹൃത്തുക്കള്‍ക്കൊപ്പം സെല്‍ഫി എടുക്കുകയായിരുന്ന വിദ്യാര്‍ഥി കാലുതെന്നി വെള്ളച്ചാട്ടത്തിലേക്ക് വീഴുകയായിരുന്നു.
കട്ടക്കില്‍ നിന്നുള്ള രോഹന്‍ മിശ്രയാണ് അപകടത്തില്‍ പെട്ടത്. വിദ്യാര്‍ഥി ഒഴുകി പോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പിടിച്ചു നില്‍ക്കാന്‍ വേണ്ടി കുട്ടി ശ്രമിക്കുന്നതായും ദൃശ്യങ്ങളിലുണ്ട്. ഡല്‍ഹി ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് നടത്തിയ സര്‍വേ പ്രകാരം ആറുവര്‍ഷത്തിനിടെ ലോകത്താകമാനം സെല്‍ഫി എടുക്കുന്നതിനിടെ 250 പേര്‍ അപകടത്തില്‍ പെട്ട് മരിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha























