സിഖ് കൂട്ടക്കൊലക്കേസില്‍ മുന്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍കുമാര്‍ പട്യാല കോടതിക്ക് മുമ്പാകെ കീഴടങ്ങി

സിഖ് കൂട്ടക്കൊലക്കേസില്‍ മുന്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍കുമാര്‍ പട്യാല കോടതിക്ക് മുമ്പാകെ കീഴടങ്ങി. പൊലീസ് സജ്ജന്‍കുമാറിനെ തിഹാര്‍ ജയിലിലേക്കു കൊണ്ടുപോകും. കേസില്‍ ഡല്‍ഹി ഹൈകോടതി സജ്ജന്‍കുമാറിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു.
കീഴടങ്ങാനുള്ള സമയപരിധി ജനുവരി 30 വരെ നീട്ടണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഡിസംബര്‍ 21ന് ഹൈകോടതി തള്ളിയിരുന്നു. മക്കളുമായും സ്വത്തുമായും ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതിനു വേണ്ടി കുറച്ചുകൂടി സമയം വേണമെന്നു കാണിച്ച് ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിലും അപേക്ഷ നല്‍കിയിട്ടുണ്ട്. എന്നാല്‍, ശീതകാല അവധിക്കുശേഷം ജനുവരി രണ്ടാം തീയതിയേ സുപ്രീംകോടതി തുറക്കൂകയുള്ളൂ
https://www.facebook.com/Malayalivartha























