ബിഹാറിലെ മുസഫര്‍പുരില്‍ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ നാല് പേര്‍ക്ക് ദാരുണാന്ത്യം

ബിഹാറിലെ മുസഫര്‍പുരില്‍ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ നാല് പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ചയാണ് മുസഫര്‍പുരിലെ സ്‌നാക്കസ് ഫാക്ടറിയില്‍ തീപിടിത്തമുണ്ടായത്.സംഭവത്തില്‍ ഏഴ് പേരെ കാണാതായി. പരിക്കേറ്റവരുടെ നില ഗുരുതരമാണെന്നും മരണസംഖ്യ ഉയരാനിടയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.15 പേരായിരുന്നു അപകട സമയത്ത് ഫാക്ടറിയില്‍ ഉണ്ടായിരുന്നത്.
രക്ഷാപ്രവര്‍ത്തകര്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പരിക്കേറ്റവരെ ശ്രീ കൃഷ്ണ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചതായി എസ്എസ്പി മനോജ് കുമാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























