പാക് സൈന്യം കഴിഞ്ഞ ദിവസം അതിര്‍ത്തിയില്‍ നടത്തിയ നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യന്‍ സേന തകര്‍ത്തു.

പാക് സൈനികരെന്നു കരുതുന്ന രണ്ടുപേരെ സൈന്യം വധിച്ചു. നൗഗാം സെക്ടറില്‍ നിയന്ത്രണരേഖയ്ക്കു സമീപം ഞായറാഴ്ച പുലര്‍ച്ചെയോടെയായിരുന്നു സംഭവം നടന്നത്. സൈനിക പോസ്റ്റിനു നേരെയുണ്ടായ വെടിവയ്പിനു പിന്നാലെയാണ് നുഴഞ്ഞുകയറ്റശ്രമം നടന്നത്. ശക്തമായി ചെറുത്തു നിന്ന ഇന്ത്യന്‍ സൈന്യം പാക് സംഘത്തിലുണ്ടായിരുന്ന രണ്ടുപേരെ വധിക്കുകയായിരുന്നു.
മൃതദേഹങ്ങള്‍ തിരികെക്കൊണ്ടുപോകാന്‍ പാക്കിസ്ഥാനോട് ആവശ്യപ്പെടുമെന്നു സൈനിക വക്താവ് പറഞ്ഞു. നിയന്ത്രണരേഖയ്ക്കു സമീപം കാടിന്റെ മറവിലൂടെയാണ് പാകിസ്ഥാനി ബോര്‍ഡര്‍ ആക്ഷന്‍ ടീം ആക്രമണം ആരംഭിച്ചത്.
പിന്നാലെ തെരച്ചിലിനിറങ്ങിയ സൈന്യം പാക് സൈനികരെന്നു കരുതുന്ന രണ്ടുപേരെ വധിക്കുകയായിരുന്നു. ഇവരില്‍ നിന്ന് വന്‍തോതിലുള്ള ആയുധശേഖരവും പിടിച്ചെടുത്തു. അതിര്‍ത്തിയില്‍ പാക് സാന്നിദ്ധ്യത്തിന് സാദ്ധ്യതയുണ്ടെന്നും സൈനിക വക്താവ് അറിയിച്ചു.
"
https://www.facebook.com/Malayalivartha























