പ്രഥമവനിതാ പരിഗണന കിട്ടുമോ? ബസില്‍ പോകുമ്പോള്‍ കമാന്‍ഡോകളുടെ സമാന്തര സര്‍വീസ്; സുരക്ഷയുടെ വിശദാംശങ്ങള്‍ തേടി മോഡിയുടെ മുന്‍ ഭാര്യ

പ്രധാനമന്ത്രിയുടെ ഭാര്യ എന്ന നിലയില്‍ തനിക്ക് സുരക്ഷ ഏര്‍പ്പെടുത്തിയ ഔദേ്യാഗിക ഉത്തരവിന്റെ വിശദവിവരങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് യശോദാ ബെന്‍ വിവരാവകാശ നിയമ പ്രകാരം അപേക്ഷ സമര്‍പ്പിച്ചു. പ്രധാനമന്ത്രിയുടെ ഭാര്യ എന്ന നിലയില്‍ മറ്റെന്തെല്ലാം സൗകര്യങ്ങള്‍ക്ക് താനര്‍ഹയാണ് എന്നറിയാന്‍ ആഗ്രഹമുണ്ടെന്നും അവര്‍ പറഞ്ഞു. ഗുജറാത്തില്‍ സഹോദരനോടൊപ്പം കഴിയുകയാണ് സ്‌കൂള്‍ ടീച്ചറായി വിരമിച്ച യശോദാബെന്‍.
മേയില്‍ നരേന്ദ്രമോഡി അധികാരമേറ്റയുടനെ ഗുജറാത്ത് സര്‍ക്കാര്‍ അവരുടെ സുരക്ഷയ്ക്കായി നാല് കമാന്‍ഡോകളെ ഏര്‍പ്പെടുത്തിയിരുന്നു. യശോദാ ബെന്‍ പൊതുജനങ്ങള്‍ക്കുള്ള ബസില്‍ സഞ്ചരിക്കുമ്പോള്‍ ഔദ്യോഗിക വാഹനത്തില്‍ കമാന്‍ഡോകള്‍ ഇവരെ പിന്തുടരുകയാണ് പതിവ്.
തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദ്ദേശ പത്രികയില്‍ നരേന്ദ്രമോഡി തന്റെ ഭാര്യാസ്ഥാനത്ത് അവരുടെ പേര് എഴുതിയതിനാല്‍, പ്രഥമവനിത എന്ന നിലയില്‍ അവരുടെ താല്‍പര്യങ്ങള്‍ പരിഗണിക്കപ്പെടണമെന്നാണ് ഇപ്പോള്‍ അവരുടെ കുടുംബത്തിന്റെ ആവശ്യം.
തിങ്കളാഴ്ച മെഹ്‌സാന പോലീസ് സൂപ്രണ്ടിന്റെ ഓഫീസിലാണ് അവര്‍ അപേക്ഷ നല്‍കിയത്. അപേക്ഷയില്‍ ആവശ്യപ്പെട്ടിട്ടുള്ളതുപോലെ 48 മണിക്കൂറിനുള്ളില്‍ പ്രസ്തുത വിവരങ്ങള്‍ ലഭ്യമാക്കുമെന്ന് മെഹ്‌സാന പോലീസ് സൂപ്രണ്ട് ജെ. ആര്‍. മൊതാലിയ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























