തിരുവാരൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്ന് ഡിഎംകെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്‍

തിരുവാരൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്ന് ഡിഎംകെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്‍. മുന്‍ മുഖ്യമന്ത്രി എം. കരുണാനിധിയുടെ നിര്യാണത്തെ തുടര്‍ന്നാണ് തിരുവാരൂര്‍ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ജനുവരി 28നാണ് തിരുവാരൂരില്‍ വോട്ടെടുപ്പ്.
ഫലപ്രഖ്യാപനം ജനുവരി 31നും. തിങ്കളാഴ്ചയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
https://www.facebook.com/Malayalivartha























