Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ബിജെപിക്ക് നേരെ വെല്ലുവിളിയുമായി പ്രകാശ് രാജ്; ലോക് സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും; കമലഹാസനും രജനീകാന്തിനും ശേഷം രാഷ്ട്രീയത്തിലേക്കു കടക്കുന്ന മറ്റൊരു പ്രമുഖ സിനിമാതാരമായി മാറുകയാണ് പ്രകാശ് രാജ്

02 JANUARY 2019 03:01 PM IST
മലയാളി വാര്‍ത്ത

More Stories...

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

വര്‍ഗ്ഗീയ രാഷ്ട്രീയത്തെ എതിര്‍ക്കുന്നതില്‍ എന്നും മുമ്പന്തിയില്‍ നില്‍ക്കുന്ന തെന്നിന്ത്യന്‍ സിനിമാതാരം പ്രകാശ് രാജ് പുതുവര്‍ഷത്തില്‍ ഒരു ഞെട്ടിപ്പ് പ്രസ്താവനയുമായി എത്തിയിരിക്കുന്നു. വരാന്‍ പോകുന്ന ലോക് സഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹം മത്സരിക്കാന്‍ പോകുന്നു. ‌സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിട്ടായിരിക്കും മത്സരിക്കുക എന്നും പ്രകാശ് രാജ് വ്യക്തമാക്കിയിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയിരിക്കുന്നത്. ഇനി വരേണ്ടത് ജനങ്ങളുടെ സര്‍ക്കാര്‍ എന്നാണ് പ്രകാശ് രാജിന്റെ ആഹ്വാനം. അതായത് ബിജെപിക്കു നേര്‍ക്കുനേര്‍ നിന്നാണ് അദ്ദേഹം തിരഞ്ഞെടുപ്പ് അങ്കം കുറിച്ചിരിക്കുന്നത്. ഗോദയില്‍ ഒരു കൈ നോക്കുവാന്‍ തന്നെയാണ് ഇന്ത്യ നിറയെ ആരാധകരുള്ള നടന്റെ ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട് വലിയ പിന്തുണയാണ് അദ്ദേഹത്തിന് പ്രതികരണമായി സമൂഹമാധ്യമങ്ങളിലൂടെ കിട്ടിക്കൊണ്ടിരിക്കുന്നത്.

ഇതോടെ, കമലഹാസനും രജനീകാന്തിനും ശേഷം രാഷ്ട്രീയത്തിലേക്കു കടക്കുന്ന മറ്റൊരു പ്രമുഖ സിനിമാതാരമായി മാറുകയാണ് പ്രകാശ് രാജ്. എന്നാല്‍ മറ്റു രണ്ടുപേരില്‍നിന്നു ഭിന്നമായി ബിജെപിയുടെ വര്‍ഗ്ഗീയ ഫാസിസത്തിനതിരേ സന്ധിയില്ലാത്ത പോരാട്ടമാണ് പ്രകാശ് രാജിനെ വ്യത്യസ്തനാക്കുന്നത്. നേരത്തേ തന്നെ തന്റെ മതേതര നിലപാടുകള്‍ വ്യക്തമാക്കുന്നതില്‍ ഭയം കാണിച്ചിട്ടില്ലാത്ത കലാകാരനാണ് പ്രകാശ് രാജ്. സാധാരണ സിനിമാതാരങ്ങള്‍ ആരാധകരെയും വിമര്‍ശകരെയും ഭയന്ന് തങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കുന്നതില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണ് പതിവ്. എന്നാല്‍ പ്രകാശ് രാജാകാട്ടെ രാജ്യത്തിന്റെ മതേതരത്വത്തിനും ഭരണഘടനയ്ക്കും എപ്പോഴൊക്കെ പരുക്കു സംഭവിക്കുന്നോ അപ്പോഴൊക്കെ ഭരണകൂടത്തിന്റെ നിശിത വിമര്‍ശകനായി രംഗത്തുവരികയാണു ചെയ്യുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ രാഷ്ട്രീയപ്രവേശത്തിന് കൂടുതല്‍ പ്രാധാന്യം കൈവരുന്നു.

പുതുവര്‍ഷം ആശംസിച്ചുകൊണ്ടുള്ള ട്വീറ്റിലൂടെയാണ് പ്രകാശ് രാജ് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. ഏത് മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടുക എന്നത് ഉടന്‍ അറിയിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു. അബ് കി ബാര്‍ ജനതാ സര്‍ക്കാര്‍ എന്ന മുദ്രാവാക്യത്തോടെയാണ് പ്രകാശ് രാജിന്റെ ട്വീറ്റ്. അബ് കി ബാര്‍ മോദി സര്‍ക്കാര്‍ എന്നായിരുന്നു 2014-ല്‍ ബിജെപിയുടെ മുദ്രാവാക്യം.

അതേ സമയം ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാഗമായി നില്‍ക്കുന്നതിനെയോ പുതിയ പാര്‍ട്ടി ഉണ്ടാക്കുന്നതിനെയോ സംബന്ധിച്ച് അദ്ദേഹം സൂചനകള്‍ നല്‍കിയിട്ടില്ല. ‘എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍. ഇതൊരു പുതിയ തുടക്കമാണ്. കൂടുതല്‍ ഉത്തരാവാദിത്തത്തിന്റേത്. ഈ വര്‍ഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനാണ് എന്റെ തീരുമാനം. അതിനായി നിങ്ങളുടെ പിന്തുണ അത്യാവശ്യമാണ്. ഏത് മണ്ഡലമാണെന്നുള്ളത് വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കും’- ഇങ്ങനെയാണ് പ്രകാശ് രാജ് ട്വിറ്ററില്‍ എഴുതിയിരിക്കുന്നത്.

തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും ഹിന്ദി, മറാഠി സിനിമകളിലും ഒരേപോലെ അഭിനയിക്കുന്ന ഒരേയൊരു നടനാണ് പ്രകാശ് രാജ്. എക്കാലവും വിവാദങ്ങളുടെ തോഴനായിരുന്നു അദ്ദേഹം. സ്വന്തം നിലപാടുകളുടെ പേരില്‍ പല തവണ വിമര്‍ശനങ്ങളേറ്റു വാങ്ങിയിട്ടുള്ള പ്രകാശ് രാജ് സാമൂഹ്യസേവന പ്രവര്‍ത്തനരംഗത്തും സജീവമാണ്. തെലുങ്കാനയിലും കര്‍ണ്ണാടകയിലും നിരവിധി ഗ്രാമങ്ങള്‍ അദ്ദേഹം ദത്തെടുത്തിട്ടുണ്ട്. കന്നടയിലെ നിരവധി തെരുവുനാടകങ്ങലിലുടെ അഭിനയമികവു തെളിയിച്ച ശേഷം കെ. ബാലചന്ദറിന്റെ ഡ്യൂയറ്റ് എന്ന സിനിമയിലൂടെ 1994 ലാണ് അദ്ദേഹം സിനിമയിലേക്കു കടന്നുവരുന്നത്. എല്ലാ തെക്കേ ഇന്ത്യന്‍ ഭാഷകളും ഹിന്ദിയും മറാഠിയും വശമുള്ള പ്രകാശ് രാജ് വളരെപ്പെട്ടെന്നാണ് ഇന്ത്യയിലെ വിവിധ ഭാഷകളില്‍ ഒരു പോലെ സ്വീകാര്യനായ അഭിനേതാവായി മാറുന്നത്. പ്രകാശ് രാജ് മലയാളത്തില്‍ അഭിനയിച്ച അവസാനചിത്രം ഒടിയനാണ്.

മതനിരപേക്ഷതയ്ക്കുവേണ്ടി ഉറച്ച നിലപാടെടുക്കുന്ന പ്രകാശ് രാജിന്റെ ഇടപെടലുകള്‍ ബിജെപിക്കും എന്നും തലവേദന സൃഷ്ടിച്ചിട്ടുണ്ട്. കര്‍ണ്ണാടകയിലെ മാധ്യമ പ്രവര്‍ത്തക ഗൌരി ലങ്കേഷിന്റെ കൊലപാതകത്തിനു ശേഷമാണ് അദ്ദേഹം സംഘപരിവാറിന്റെ കടുത്ത വിമര്‍ശകനായി മാറുന്നത്. ഒരു കന്നഡ പത്രത്തില്‍ പ്രകാശ് രാജ് എഴുതിവന്നിരുന്ന സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്ന കോളം വളരെ വായനക്കാരുള്ളതായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ നിശിതവിമര്‍ശനമാണ് അതിലൂടെ ചെയ്തിരുന്നത്. ഒടുവില്‍ ബിജെപി ഇടപെടലിനെത്തുടര്‍ന്ന് ആ കോളം മുന്നറിയിപ്പില്ലാതെ പത്രം തന്നെ നിര്‍ത്തലാക്കുകയായിരുന്നു.

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനിടെ ബി.ജെ.പിക്കെതിരെ പ്രചാരണം നടത്തുവാനും പ്രകാശ് രാജ് മുന്‍നിരയില്‍ നിന്നു. ബി.ജെ.പി പ്രചരിപ്പിക്കുന്ന തരത്തിലുള്ള ഹിന്ദുത്വം ഇന്ത്യയില്‍ നടക്കില്ലെന്ന് പ്രകാശ്രാജ് പ്രഖ്യാപിച്ചിട്ടുണ്ട്. അദ്ദേഹത്തെ ഹിന്ദുവിരുദ്ധനായി അവതരിപ്പിച്ചാണ് ബിജെപി പ്രതിരോധിക്കാന്‍ ശ്രമിച്ചിട്ടുള്ളത്. അതിനു മറുപടിയായി പ്രകാശ് രാജ് പറഞ്ഞിട്ടുള്ളത് താന്‍ ഹിന്ദു വിരുദ്ധനല്ലെന്നും അതേസമയം മോദി വിരുദ്ധനും അമിത് ഷാ വിരുദ്ധനുമാണെന്നാണ്.

കേരളത്തിന്റെ രാഷ്ട്രീയവും മതേതതര ജീവിതവും ആദരവോടെ കാണുന്ന പ്രകാശ് രാജ് പല സന്ദര്‍ഭങ്ങളിലും കേരളത്തിന്റെ വക്താവായിത്തന്നെ രംഗത്തുവന്നിട്ടുണ്ട്. വെള്ളപ്പൊക്കത്തിന്റെ കെടുതിയ്ക്ക് അര്‍ഹമായ സഹായം കേരളത്തിനു നല്‍കാത്ത മോദി ഭരണകൂടം പ്രതിമ നിര്‍മ്മിക്കാന്‍ 3000 കോടി ചെലവഴിച്ചതിനെ അദ്ദേഹം ഈയിടെ ശക്തമായ ഭാഷയില്‍ അപലപിച്ചിരുന്നു. മലയാളത്തിലെ ഒരു സിനിമാതാരവും ശബ്ദിക്കാന്‍ ധൈര്യം കാട്ടാതിരുന്ന സന്ദര്‍ഭത്തിലാണ് പ്രകാശ് രാജിന്റെ പ്രസ്താവന. ശബരിമല വിഷയത്തില്‍ സ്ത്രീതുല്യതയ്ക്കും സ്ത്രീകളുടെ വിശ്വാസസ്വാതന്ത്ര്യത്തിനും വേണ്ടിയാണ് അദ്ദേഹം നിലകൊണ്ടത്.

ഇതൊക്കെയാണ് പ്രകാശ് രാജിന്റെ പ്രത്യേകതകള്‍. അദ്ദേഹം വെറുമൊരു സിനിമാക്കാരനല്ലെന്നു ചുരുക്കം. രണ്ടും കല്പിച്ചാണ് പ്രകാശ് രാജ് ബിജെപിയെ വെല്ലുവിളിച്ചിരിക്കുന്നത്. വരും ദിനങ്ങളില്‍ ആ അങ്കത്തിന്റെ വിശദാംശങ്ങള്‍ കൂടുതല്‍ വെളിവാകുമെന്നാണ് കരുതുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (1 hour ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (1 hour ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (1 hour ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (2 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (2 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (2 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (2 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (2 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (2 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (2 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (2 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (3 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (3 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (3 hours ago)

INDIA കരുതലോടെ ഇന്ത്യ  (3 hours ago)

Malayali Vartha Recommends