ഝാര്‍ഖണ്ഡില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ നക്‌സല്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ തുടരുന്നു

ഝാര്‍ഖണ്ഡിലെ ഛത്ര ജില്ലയില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ നക്‌സല്‍ കൊല്ലപ്പെട്ടു. പൊലീസിന്റെയും സി.ആര്‍.പി.എഫിന്റെയും സംയുക്തസേന പ്രദേശത്ത് നടത്തിയ പരിശോധക്കിടെയാണ് ഏറ്റുമുട്ടല്‍ നടന്നത്. രാവിലെ ഏഴു മണിക്ക് ആരംഭിച്ച ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. നക്‌സല്‍ സംഘം വെടിവെച്ചതിനെ തുടര്‍ന്ന് സേന തിരിച്ചടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് നിന്ന് ഒരു ഇന്‍സാസ് റൈഫിള്‍ പിടിച്ചെടുത്തു.
നക്‌സലുകള്‍ക്ക് ശക്തമായ സ്വാധീനമുള്ള സംസ്ഥാനങ്ങളാണ് ഝാര്‍ഖണ്ഡും ഛത്തീസ്ഗഡും. കഴിഞ്ഞ ദിവസം ഛത്തീസ്ഗഡിലെ ദണ്ഡേവാഡയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തി ഓപറേഷനില്‍ 10 നക്‌സലുകള്‍ കൊല്ലപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha























