Widgets Magazine
21
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സം​സ്ഥാ​ന​ത്തി​ന്‍റെ പ്ര​ത്യേ​ക രാ​ഷ്ട്രീ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​ര​ള​ത്തി​ൽ പ്ര​തി​ഷേ​ധി​ക്കാം; ദേ​ശീ​യ ത​ല​ത്തി​ൽ സ്ത്രീ​ക​ൾ ക്ഷേ​ത്ര​ത്തി​ൽ പ്ര​വേ​ശി​ച്ച​തി​നെ എ​തി​ർ​ക്കേ​ണ്ട​തി​ല്ല; ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​​റു​ത്ത ബാ​ഡ്ജ് ധ​രി​ച്ച് പാ​ർ​ല​മെ​ന്‍റി​ലെ​ത്തി​യ കേ​ര​ളത്തിൽ നിന്നുള്ള​ കോ​ൺ​ഗ്ര​സ് എം​പി​മാ​ർ​ക്ക് സോ​ണി​യാ ഗാ​ന്ധി​യു​ടെ ശാ​സ​ന

04 JANUARY 2019 05:37 PM IST
മലയാളി വാര്‍ത്ത

ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​​റു​ത്ത ബാ​ഡ്ജ് ധ​രി​ച്ച് പാ​ർ​ല​മെ​ന്‍റി​ലെ​ത്തി​യ കേ​ര​ളത്തിൽ നിന്നുള്ള​ കോ​ൺ​ഗ്ര​സ് എം​പി​മാ​ർ​ക്ക് സോ​ണി​യാ ഗാ​ന്ധി​യു​ടെ ശാ​സ​ന. ലോ​ക്സ​ഭ​യി​ൽ എം​പി​മാ​ർ ബാ​ഡ്ജ് കൈ​മാ​റി​യ​പ്പോ​ൾ സോ​ണി​യ ഗാന്ധി ത​ട​യുകയായിരുന്നു. ദേ​ശീ​യ മാ​ധ്യ​മ​മാ​യ ഇ​ന്ത്യ​ൻ എ​ക്സ്പ്ര​സ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്തു.

യു​വ​തി പ്ര​വേ​ശ​ത്തി​നെ​തി​രെ കേ​ര​ള​ത്തി​ൽ കോ​ൺ​ഗ്ര​​സ് ക​രി​ദിനം ആ​ച​രി​ച്ച​തി​നെ പി​ന്തു​ണ​ച്ചാ​ണ് എം​പി​മാ​ർ ക​റു​ത്ത ബാ​ഡ്ജ് ധ​രി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്കു കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള ഒ​രു എം​പി മ​റ്റ് എം​പി​മാ​ർ​ക്ക് ബാ​ഡ്ജ് കൈ​മാ​റു​മ്പോ​ൾ സോ​ണി​യ ശ്ര​ദ്ധി​ച്ചു. അ​വ​ർ ഉ​ട​ൻ ത​ന്നെ ഇ​ട​പെ​ടു​ക​യും ഇ​ത് നി​ർ​ത്തി​വ​യ്ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. ലിം​ഗ​സ​മ​ത്വ​ത്തി​നും സ്ത്രീ​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്കും ഒ​പ്പ​മാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ നി​ല​പാ​ടെ​ന്ന് സോ​ണി​യ പറഞ്ഞു.

സം​സ്ഥാ​ന​ത്തി​ന്‍റെ പ്ര​ത്യേ​ക രാ​ഷ്ട്രീ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​ര​ള​ത്തി​ൽ പ്ര​തി​ഷേ​ധി​ക്കാം. എ​ന്നാ​ൽ ദേ​ശീ​യ ത​ല​ത്തി​ൽ സ്ത്രീ​ക​ൾ ക്ഷേ​ത്ര​ത്തി​ൽ പ്ര​വേ​ശി​ച്ച​തി​നെ എ​തി​ർ​ക്കേ​ണ്ട​തി​ല്ലെ​ന്ന് യു​പി​എ അ​ധ്യ​ക്ഷ കേ​ര​ള എം​പി​മാ​രോ​ട് പ​റ​ഞ്ഞു. ലിം​ഗ​സ​മ​ത്വ​ത്തി​നും സ്ത്രീ​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്കും ഒ​പ്പ​മാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ നി​ല​പാ​ട്. അ​തി​നാ​ൽ ക​റു​ത്ത ബാ​ഡ്ജ് ധ​രി​ച്ച് പ്ര​തി​ഷേ​ധി​ക്കു​ന്ന​ത് കോ​ൺ​ഗ്ര​സ് നി​ല​പാ​ടി​ന് എ​തി​രാ​ണെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. കേ​ര​ള​ത്തി​ൽ​നി​ന്നും കോ​ൺ​ഗ്ര​സി​ന് ഏ​ഴ് എം​പി​മാ​രാ​ണു​ള്ള​ത്.

എന്നാൽ ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കേരളത്തിലെ കോണ്‍ഗ്രസ് എംപിമാര്‍ നടത്തിയ പ്രതിഷേധത്തോട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി അതൃപ്തി അറിയിച്ചിട്ടില്ലെന്ന് കൊടുക്കുന്നില്‍ സുരേഷ് എംപി പ്രതികരിച്ചു. എംപിമാര്‍ കറുത്ത ബാഡ്ജ് ധരിച്ചതില്‍ സോണിയ അതൃപ്തി അറിയിച്ചെന്ന വാര്‍ത്തയും വ്യാജമാണെന്ന് കൊടിക്കുന്നില്‍ സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.

'ശബരിമല വിഷയത്തില്‍ കേരളത്തിലെ സാഹചര്യമനുസരിച്ച്‌ നിലപാടെടുക്കാനാണ് കേന്ദ്രനേതൃത്വം കേരള ഘടകത്തോട് നിര്‍ദേശിച്ചത്. ലോക്സഭയിലെ ഡെപ്യൂട്ടി ചീഫ് വിപ്പിനോടു പോലും സോണിയാജി അങ്ങനെ പറഞ്ഞിട്ടില്ല. പിന്നെയെങ്ങനെ ഈ വാര്‍ത്ത വന്നു എന്ന് ഞങ്ങള്‍ അത്ഭുതപ്പെടുകയാണ്. ആരാണീ വാര്‍ത്ത നല്‍കിയത്?' കൊടിക്കുന്നില്‍ സുരേഷ് ചോദിക്കുന്നു.

ശബരിമല വിഷയത്തില്‍ നിലപാടെടുക്കാനുള്ള അധികാരം ഞങ്ങള്‍ക്കു വിട്ടുതന്നതാണ്. ദേശീയ നേതൃത്വത്തിന് യുവതീ പ്രവേശനത്തോട് അനുകൂല നിലപാടാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും കൊടിക്കുന്നില്‍ പറഞ്ഞു. അതേസമയം ശബരിമല വിഷയത്തില്‍ ഓഡിനന്‍സ് ഇറക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലെ അഭിപ്രായ ഭിന്നതയെക്കുറിച്ച്‌ അദ്ദേഹം പ്രതികരിച്ചിട്ടില്ല.

ശബരിമലയില്‍ ബിന്ദുവും കനകദുര്‍ഗയും പ്രവേശിച്ചതിനു പിന്നാലെ കോണ്‍ഗ്രസ് എംപിമാര്‍ കറുത്ത ബാഡ്ജ് അണിഞ്ഞ് ലോക്‌സഭയിലെത്തിയിരുന്നു. എന്നാല്‍ സോണിയാ ഗാന്ധി എംപിമാരെ ഇത് ധരിക്കുന്നതില്‍ നിന്നും വിലക്കിയെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ എന്നാൽ നേതാക്കൾ ഇത് നിഷേധിക്കുകയായിരുന്നു.

അതേസമയം പൊതു ജനങ്ങളുടെ നില നില്പിനെ ഗുരുതരമായി ബാധിക്കുന്നത് കൊണ്ട് തന്നെ ശ​ബ​രി​മ​ല​യി​ലെ പ്ര​ശ്ന​ങ്ങള്‍ക്ക് അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണ​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടു യു​ഡി​എ​ഫ് എം​പി​മാ​ര്‍ പാ​ര്‍​ല​മെ​ന്‍റി​ന് മു​ന്നി​ല്‍ പ്ര​തി​ഷേ​ധ ധ​ര്‍​ണ ന​ട​ത്തി. വി​ഷ​യം ലോ​ക്സ​ഭ​യി​ല്‍ ച​ര്‍​ച്ച ചെ​യ്യ​ണ​മെ​ന്നാ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് എം​പി​മാ​ര്‍ അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​നു നോ​ട്ടീ​സും ന​ല്‍​കി. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്ത​ര നി​യ​മ നി​ര്‍​മാ​ണം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി​യെ ക​ണ്ടു നി​വേ​ദ​നം ന​ല്‍​കു​മെ​ന്നു യു​ഡി​എ​ഫ് എം​പി​മാ​ര്‍ ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍, എം​പി​മാ​രാ​യ കെ.​സി വേ​ണു​ഗോ​പാ​ല്‍, പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി, എ​ന്‍.​കെ പ്രേ​മ​ച​ന്ദ്ര​ന്‍, എം.​കെ രാ​ഘ​വ​ന്‍, ശ​ശി ത​രൂ​ര്‍ എ​ന്നി​വ​ര്‍ പാ​ര്‍​ല​മെ​ന്‍റി​ന് മു​ന്നി​ല്‍ പ്ര​തി​ഷേ​ധ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൊണ്ടിമുതല്‍ മോഷണംപോയ സംഭവത്തില്‍ ഒളിവിലായിരുന്ന പൊലീസുകാരന്‍ പിടിയില്‍  (37 minutes ago)

സെമിത്തേരികളിലെ ഗ്രാനൈറ്റ് മോഷണ സംഘം പിടിയില്‍  (42 minutes ago)

തീക്കോയില്‍ മണ്ണിടിച്ചിലില്‍ ഇരുചക്രവാഹന യാത്രികയ്ക്ക് ദാരുണാന്ത്യം  (44 minutes ago)

കോഴിക്കോട് കോര്‍പറേഷന്റെ സിറ്റി സൈക്കിള്‍ പദ്ധതി വന്‍ പരാജയം  (59 minutes ago)

ഉറങ്ങിക്കിടന്ന ബിഎസ്‌സി വിദ്യാര്‍ഥിയെ അയല്‍വാസി തലയ്ക്കടിച്ച് കൊന്നു  (1 hour ago)

എയര്‍ ഹോസ്റ്റസ് ജോലി ഉപേക്ഷിച്ച് ട്രക്ക് ഡ്രൈവറായി 25കാരി  (1 hour ago)

ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (3 hours ago)

അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാദം പൊളിച്ച് ജിഎസ്ടി രേഖ  (4 hours ago)

സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (4 hours ago)

എംഎംഎ താരം വരുണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി  (4 hours ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി20യില്‍ ചരിത്രനേട്ടവുമായി സ്മൃതി മന്ദാന  (4 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (4 hours ago)

ദേശീയ പാതയില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു ന്യൂറോ സര്‍ജന്‍ മരിച്ചു  (5 hours ago)

ബിഎംഡബ്ല്യു കാര്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

Malayali Vartha Recommends