ബിഹാറിലെ മുസഫര്‍പൂരില്‍ കനത്ത മൂടല്‍മഞ്ഞില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരു മരണം

ബിഹാറിലെ മുസഫര്‍പൂരില്‍ കനത്ത മൂടല്‍മഞ്ഞില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരു മരണം. മുസഫര്‍നഗര്‍ ദേശീയപാത 28 ല്‍ ഇന്ന് രാവിലെയാണ് സംഭവം. കനത്ത മഞ്ഞ് മൂലം കാഴ്ച തടസപ്പെട്ടതാണ് അപകടത്തിനിടയാക്കിയത്. സംഭവത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂടല്‍ മഞ്ഞ് മൂലം കഴിഞ്ഞ ദിവസം ഡല്‍ഹി കഞ്ചാവാലഭാവന പാതയില്‍ 25 വാഹനങ്ങള്‍ കൂട്ടിയിടിച്ചിരുന്നു.
https://www.facebook.com/Malayalivartha























