ഫെയ്‌സ്ബുക്ക് സുഹൃത്തും പത്ത് ബന്ധുക്കളും ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു: ദൃശ്യങ്ങള്‍ കാണിച്ച് വിവാഹം കഴിക്കാന്‍ ഭീഷണി

ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവും സഹോദരന്മാരും ചേര്‍ന്ന് 23കാരിയെ ക്രൂര പീഡനത്തിനിരയാക്കി ദൃശ്യങ്ങള്‍ പകര്‍ത്തി. ഉത്തര്‍പ്രദേശിലെ ഷംലി ജില്ലയിലാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. പീഡനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തു. പെണ്‍കുട്ടിയുടെ പരാതിയില്‍ പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു.
ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട സോനു എന്നയാളാണ് പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി പറഞ്ഞു. കഴിഞ്ഞ ദിവസം നേരില്‍ കാണാന്‍ വിളിക്കുകയും പെണ്‍കുട്ടിയെ കബളിപ്പിച്ച് ഹോട്ടലില്‍ എത്തിക്കുകയുമായിരുന്നു. ഇവിടെ വെച്ച് സഹോദരന്മാരുടെ സഹായത്തോടെ പെണ്‍കുട്ടിയെ കീഴ്‌പ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. ഇതിനു ശേഷം ദൃശ്യങ്ങള്‍ കാണിച്ച് തന്നെ വിവാഹം ചെയ്യണമെന്നും പ്രതി ഭീഷണിപ്പെടുത്തി. പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ സോനുവിനും മറ്റു പത്തു പേര്‍ക്കുമെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha























