ദേശീയ പൗരത്വ രജിസ്റ്റര്‍ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ പാസാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ദേശീയ പൗരത്വ രജിസ്റ്റര്‍ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ പാസാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാല്‍ ഒരു യഥാര്‍ഥ ഇന്ത്യക്കാരനും പട്ടികയില്‍ നിന്ന് പുറത്തുപോകില്ലെന്നു പ്രധാനമന്ത്രി ഉറപ്പുനല്‍കി. ആസാമിലെ സില്‍ച്ചറില്‍ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരേയും മോദി ആസാമില്‍ വിമര്‍ശനമുയര്‍ത്തി.
അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേലിനെ ഇന്ത്യയില്‍ എത്തിച്ചതോടെ കോണ്‍ഗ്രസ് പ്രസിഡന്റിന് ഉറക്കം നഷ്ടമായെന്ന് മോദി പറഞ്ഞു. രഹസ്യങ്ങളുടെ മനുഷ്യനെ ഇന്ത്യയില്‍ എത്തിച്ചശേഷം രാഹുലിന്റെ നിങ്ങള്‍ കാണേണ്ടതാണെന്നും പ്രധാനമന്ത്രി പരിഹസിച്ചു. ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പില്‍ വരുത്താന്‍ ജനങ്ങള്‍ കുറച്ചു വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടിവരുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
"
https://www.facebook.com/Malayalivartha























