ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ഷെയ്ഖ് ഹസീന ഏഴിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും

ബംഗ്ലാദേശ് പ്രധാനമന്ത്രിയായി നാലാംതവണ അധികാരമേല്‍ക്കുന്ന ഷെയ്ഖ് ഹസീന ഏഴിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. പ്രധാനമന്ത്രിക്കൊപ്പം മന്ത്രിസഭാംഗങ്ങളുടെയും സത്യപ്രതിജ്ഞ നടക്കും. ഔദ്യോഗിക വസതിയും ഓഫീസുമായുള്ള ബംഗാഭവനില്‍ തിങ്കളാഴ്ച വൈകുന്നേരം 3.30 ന് ആണു സത്യപ്രതിജ്ഞാ ചടങ്ങ്.
298ല്‍ 288 സീറ്റും നേടി അവാമി ലീഗ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായതിനു പിന്നാലെ സര്‍ക്കാര്‍ രൂപീകരണത്തിനായി ഹസീനയെ പ്രസിഡന്റ് അബ്ദുള്‍ ഹമീദ് ക്ഷണിച്ചിരുന്നു. ഇതിനു പിന്നാലെ പ്രസിഡന്റിന്റെ പ്രസ് സെക്രട്ടറിയാണ് സത്യപ്രതിജ്ഞാ വാര്‍ത്ത പുറത്തുവിട്ടത്.
പാര്‍ട്ടി അധ്യക്ഷയായ ഹസീനയും മറ്റ് അവാമി ലീഗ് അംഗങ്ങളും ഇന്നലെ പാര്‍ലമെന്റംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. സ്പീക്കര്‍ ഷിറിന്‍ ചൗധരി സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞാ ചടങ്ങില്‍നിന്ന് പ്രതിപക്ഷസഖ്യം വിട്ടുനിന്നു.
https://www.facebook.com/Malayalivartha























