Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

മുന്നിൽ വേറെ മാർഗമില്ല; അയോധ്യ പുകഞ്ഞാല്‍ പൊട്ടിത്തെറി യുഡിഎഫില്‍; തിരഞ്ഞെടുപ്പ് ആസന്നമായതോടെ അയോധ്യ പ്രശ്നം കത്തിക്കാനുള്ള തീവ്ര ശ്രമത്തിൽ ബിജെപി ; അയോധ്യ-ബാബറി മസ്ജിദ് തര്‍ക്ക ഭൂമി കേസ് തുടര്‍ ഉത്തരവുകള്‍ക്കായി സുപ്രിം കോടതി ജനുവരി പത്തിലേക്ക് മാറ്റി

05 JANUARY 2019 12:03 PM IST
മലയാളി വാര്‍ത്ത

More Stories...

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ആസന്നമായതോടെ അയോധ്യ പ്രശ്നം കത്തിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ബിജെപി. അതല്ലാതെ വേറെ മാര്‍ഗം അവര്‍ക്കു മുമ്പിലില്ല. എന്നാല്‍, അയാധ്യയ്ക്ക് തീയിടുമ്പോള്‍ പൊട്ടിത്തെറിക്കാന്‍ പോകുന്നത് ഇങ്ങ് കേരളത്തിലെ ഐക്യ ജനാധിപത്യ മുന്നണിയാണെങ്കിലോ? സങ്കടകരമാണെങ്കിലും അനിവാര്യമായ അത്തരമൊരു ദുരന്തം സംഭവിക്കുമെന്നാണ് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

അയോധ്യ-ബാബറി മസ്ജിദ് തര്‍ക്ക ഭൂമി കേസ് തുടര്‍ ഉത്തരവുകള്‍ക്കായി സുപ്രിം കോടതി ജനുവരി പത്തിലേക്ക് മാറ്റിയിരിക്കുകയാണ്. അതായത് ദിവസങ്ങള്‍ക്കകം അയോധ്യ മറ്റൊരു സംവാദവിഷയമായി ഇന്ത്യയില്‍ നിറയും. ഇക്കഴിഞ്ഞ പുതുവര്‍ഷാരംഭദിനം നരേന്ദ്രമോദി എ.എന്‍.ഐയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ ഒരു കാര്യമുണ്ട്. അയോധ്യ പ്രശ്നത്തില്‍ ഒരു ഓര്‍ഡിനന്‍സ് സുപ്രീംകോടതി വിധിക്കു മുമ്പ് ഉണ്ടാകില്ല. വിധി വന്നു കഴിഞ്ഞാല്‍ അതിനെക്കുറിച്ച് ആലോചിക്കും. മതേതര ഇന്ത്യയുടെ നേര്‍ക്കുയര്‍ന്ന വലിയൊരു വെല്ലുവിളിയാണത്. ഇന്ത്യയിലെ പരമോന്നത നീതിപീഠം വര്‍ഷങ്ങള്‍ വാദം കേട്ട് ഒരു തീരുമാനം പറയുന്നത് തങ്ങള്‍ക്കനുകൂലമല്ലെങ്കില്‍ അതിനു മുകളില്‍ ഓര്‍ഡിനന്‍സ് ഇറക്കുമെന്നാണ് നരേന്ദ്ര മോദി പറഞ്ഞത്. അതായത് ഭരണഘടനയ്ക്കും മുകളിലാണ് ഒരു വിഭാഗത്തിന്റെ വിശ്വാസം. ഇത് ബിജെപിക്കല്ലാതെ ഇന്ത്യയില്‍ ഒരു പാര്‍ട്ടിക്കും അംഗീകരിക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല. കോണ്‍ഗ്രസിനും മുസ്സീംലീഗിനും അംഗീകരിക്കാനാവില്ല..

പക്ഷേ, അതിലെ വൈരുദ്ധ്യം എന്തെന്നു വച്ചാല്‍ ശബരിമല വിഷയത്തില്‍ ഇത്തരമൊരു ഓര്‍ഡിനന്‍സിനുവേണ്ടിയാണ് കോണ്‍ഗ്രസും മുസ്ലീംലീഗും കൂടി പ്രധാനമന്ത്രിയെ സന്ദര്‍ശിക്കാന്‍ പോയത്. അതിനെ തക്കസമയം സോണിയ തടഞ്ഞതുകൊണ്ടാണ് ആ സന്ദര്‍ശനം തല്‍ക്കാലം നടക്കാതെ പോയത്. എങ്കിലും, ഇപ്പോഴും യുഡിഎഫ് ശക്തമായി വാദിക്കുന്നത് കേന്ദ്രം ഓര്‍ഡിനന്‍സ് ഇറക്കണമെന്നാണ്. സുപ്രീംകോടതി വിധി അംഗീകരിക്കാന്‍ വിശ്വാസികകള്‍ക്ക് കഴിയില്ല എന്നാണ് അവര്‍ പറയുന്നത്.

അപ്പോള്‍, അയോധ്യാ വിഷയത്തിലോ? പറയുമ്പോള്‍ പൊതുവായ നിലപാട് വേണ്ടേ? ഇന്ത്യയുടെ ഭരണഘടനയാണോ അതില്‍ ഒരു വിഭാഗത്തിന്റെ വിശ്വാസമാണോ പ്രധാനം? ഈ ഒരു ചോദ്യത്തിലേക്കാണ് വരും ദിനങ്ങളില്‍ കേരളത്തിലെയും ഇന്ത്യയിലെയും രാഷ്ട്രീയം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പോകുന്നത്. അവിടെ മറുപടി പറയാന്‍ ഏറ്റവും കുഴയുന്നത് മുസ്ലീംലീഗാണ്. ആദ്യത്തെ പൊട്ടിത്തെറി ഉണ്ടാകാന്‍ പോകുന്നതും അവിടെയാണ്. പ്രത്യേകിച്ചും, മറുവശത്ത് ഐഎന്‍എല്‍ ഇടതുമുന്നണി പ്രവേശനം നേടി കരുത്താര്‍ജിച്ചുനില്‍ക്കുന്ന വേളയില്‍. അസംതൃപ്തരുടെ ഒരു നിര ഇപ്പോള്‍ത്തന്നെ മുസ്ലീംലീഗിലുണ്ട്. അയോധ്യയും ശബരിമലയും ഒരേ ചോദ്യത്തെ ആണ് അഭിമുഖീകരിക്കുന്നതെന്ന സത്യത്തിനെ നേരിടാന്‍ ഇനിയും രണ്ടു വള്ളത്തില്‍ കാലു വച്ചു നില്‍ക്കാന്‍ അവര്‍ക്കാകില്ല.

സമാനമായ തര്‍ക്കം തന്നെ കോണ്‍ഗ്രസിലും ഉടലെടുക്കും. അവരില്‍ ഒരു വിഭാഗത്തിന് ദേശീയ കോണ്‍ഗ്രസിന്റെ നിലപാടിനോട് യോജിക്കേണ്ടി വരും. ഒരു വിഭാഗത്തിന്റെ വിശ്വാസം എന്ന വാദത്തേക്കാള്‍ വലുതാണ് രാജ്യത്തിന്റെ ഭരണഘടന. സ്ത്രീകള്‍ അശുദ്ധരാണെന്നു പറയുന്നവരാണ് ആ ഒരു വിഭാഗം വിശ്വാസകള്‍. തങ്ങള്‍ അവര്‍ക്കൊപ്പമല്ല, സ്ത്രീക്ക് ഒരു അശുദ്ധിയുമില്ലെന്നാണ് സോണിയയും രാഹുലും പറയുന്നത്. ആ തര്‍ക്കവും യുഡിഎഡിന്റെ കെട്ടുറപ്പിനെ ബാധിക്കും.

ഇനി കോണ്‍ഗ്രസിന് അടുത്ത കാലത്തൊന്നും രക്ഷയില്ല എന്ന നില വന്നാല്‍ ഇപ്പോള്‍ത്തനെ മെലിഞ്ഞ് നാമവശേഷമായി നില്‍ക്കുന്ന ആര്‍എസ് പിയിലെ അവശേഷിച്ച വിഭാഗത്തിലും പടലപ്പിണക്കം വരും. പ്രേമചന്ദ്രനൊഴിച്ച് മറ്റാര്‍ക്കും ഇടതുമുന്നണിയിലേക്കു തിരിച്ചുപോകാന്‍ വലിയ വിയോജിപ്പിച്ചില്ല. വേണ്ടിവന്നാല്‍ അസീസിനു പോലും. പ്രേമചന്ദ്രനു വേറെ പല കരാറുകളുള്ളതുകൊണ്ട് അദ്ദേഹം തല്‍ക്കാലം യുഡിഎഫില്‍ തുടരും. ബാക്കി ഉള്ളവര്‍ രണ്ടു തവണ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു എന്നാണ് കേള്‍ക്കുന്നത്.

അങ്ങനെ അയോധ്യ പുകയുന്തോറും വെടി പൊട്ടുന്നത് കേരളത്തിലായിരിക്കുമെന്നാണ് സ്ഥിതിഗതികള്‍ കാണിക്കുന്നത്. യുഡിഎഫിന്റെ പൊട്ടിത്തെറിയിലേക്ക് അവരുടെ സമീപകാല നിലപാടുകള്‍ കൊണ്ടെത്തിക്കുന്ന കാഴ്ചയാണു കാണുന്നത്. അങ്കം മുറുകാന്‍ പോകുന്നേ ഉള്ളുവെന്ന് ചുരുക്കം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (3 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (3 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (3 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (3 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (3 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (3 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (3 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (3 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (3 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (4 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (4 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (4 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (4 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (4 hours ago)

INDIA കരുതലോടെ ഇന്ത്യ  (4 hours ago)

Malayali Vartha Recommends