ജമ്മുകാശ്മീരിലെ പൂഞ്ച് മേഖലയില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു

ജമ്മുകാശ്മീരിലെ പൂഞ്ച് മേഖലയില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പൂഞ്ചിലെ നിയന്ത്രണ രേഖക്ക് സമീപമാണ് കഴിഞ്ഞ 48 മണിക്കൂറായി ഇടവിട്ട് പാക് സൈന്യം വെടിയുതിര്‍ക്കുന്നത്. ഇന്ത്യന്‍ സൈന്യവും ഫലപ്രദമായി തിരിച്ചടിക്കുന്നുണ്ട്. സംഭവത്തില്‍ ഇതുവരെ ആളപായമോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഡിസംബര്‍ 21ന് കുപ്‌വാരയിലെ കെറാന്‍ മേഖലയില്‍ പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ രണ്ട് സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.
R
https://www.facebook.com/Malayalivartha























