ഹിമാചല്‍ പ്രദേശില്‍ സ്‌കൂള്‍ ബസ് 150 അടി താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ചു കുട്ടികളുള്‍പ്പെടെ ആറു പേര്‍ക്ക് ദാരുണാന്ത്യം

ഹിമാചല്‍പ്രദേശിലെ സിര്‍മൗര്‍ ജില്ലയില്‍ സ്‌കൂള്‍ ബസ് 150 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് കുട്ടികള്‍ ഉള്‍പ്പടെ ആറ് പേര്‍ മരിച്ചു. മരിച്ചവരില്‍ ഒരാള്‍ ബസ് ഡ്രൈവറാണ്. 12 കുട്ടികള്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട് സിര്‍മൗറിലെ കാര്‍കോളിന്‍ എന്ന സ്ഥലത്ത് രാവിലെ 8.30 ഓടെയായിരുന്നു അപകടം നടന്നത്.
പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഡ്രൈവറും സഹായിയും ഉള്‍പ്പടെ ഇരുപതോളം പേര്‍ ബസിലുണ്ടായിരുന്നു. ദാഹുവിലെ ഒരു സ്വകാര്യ സ്‌കൂളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍ പെട്ടത്. അപകടത്തിന്റെ കാരണം അറിവായിട്ടില്ല.
"
https://www.facebook.com/Malayalivartha























