കര്‍ണാടകയില്‍ ഒരു കര്‍ഷക കുടുംബത്തിലെ ആറു പേര്‍ മരിച്ച നിലയില്‍

കര്‍ണാടകയിലെ കോപ്പാലില്‍ ഒരു കുടുംബത്തിലെ ആറു പേരെ മരിച്ചനിലയില്‍ കണ്ടെത്തി. കോപ്പാല്‍ സ്വദേശിയായ സെഖരിയ ബിഡ്‌നാല്‍ (42) ഇദ്ദേഹത്തിന്റെ ഭാര്യ ജയമ്മ (39), മക്കളായ ബസമ്മ (23), ഗൗരമ്മ (20), സാവിത്രി (18), പാര്‍വതി (16) എന്നിവരാണ് മരിച്ചത്. മൂത്ത പെണ്‍കുട്ടികള്‍ രണ്ടു പേരും വിവാഹിരാണ്. സെഖരിയ ബിഡ്‌നാല്‍ തൂങ്ങിമരിച്ച നിലയിലാണ്. ജയമ്മയും പെണ്‍മക്കളും വിഷം ഉള്ളില്‍ച്ചെന്നാണ് മരിച്ചത്. സെഖരിയ ബിഡ്‌നാല്‍ ഭാര്യയേയും പെണ്‍മക്കളേയും വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിക്കുകയായിരുന്നെന്നാണ് പോലീസ് കരുതുന്നത്. കര്‍ഷക കുടുംബമായിരുന്നു സെഖരിയ ബിഡ്‌നാലിന്റേത്.
വിള നാശം ഉണ്ടായതിനെ തുടര്‍ന്ന് ബാങ്ക് വായ്പ തിരിച്ചടയ്ക്കാനാവാതെ കുടുംബം കടക്കെണിയിലായിരുന്നതായി അയല്‍വാസികള്‍ പറയുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha























