പാര്‍ലമെന്റിൽ താന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ എല്ലാ ഇന്ത്യക്കാരും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും മന്ത്രിമാരോടും ചോദിക്കണം; റഫാല്‍ കരാറിൽ ആരോപണവുമായി രാഹുല്‍ ഗാന്ധി

റഫാല്‍ കരാറുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ താന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ എല്ലാ ഇന്ത്യക്കാരും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും മന്ത്രിമാരോടും ചോദിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റഫാലില്‍ പാര്‍ലമെന്റില്‍ കഴിഞ്ഞ ദിവസം പ്രതിരോധമന്ത്രി നിര്‍മല സീതാരാമനുമായി ഏറ്റുമുട്ടിയതിനു പിന്നാലെയാണ് രാഹുല്‍ വീണ്ടും ആരോപണം ഉന്നയിച്ച് രംഗത്തുവന്നിരിക്കുന്നത്.
പ്രതിരോധമന്ത്രി നിര്‍മല സീതാരാമന് പാര്‍ലമെന്റില്‍ രണ്ടു മണിക്കൂര്‍ സംസാരിച്ചു. എന്നാല്‍ താന്‍ ഉന്നയിച്ച ലളിതമായ രണ്ട് ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ അവര്‍ക്കായില്ലെന്ന് രാഹുല്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ ആക്രമണം. പ്രതിരോധമന്ത്രിയോടുള്ള താന്‍ ചോദ്യം ഉന്നയിക്കുന്നതിന്റെ വീഡിയോ സഹിതമാണ് രാഹുല്‍ ട്വീറ്റ് ചെയ്തത്.
ആരാണ് അനില്‍ അംബാനിക്ക് അനുബന്ധ കരാര്‍ നല്‍കിയത്? 36 വിമാനങ്ങള്‍ വാങ്ങാനുള്ള തീരുമാനത്തില്‍ പ്രതിരോധ മന്ത്രാലയം ഏതെങ്കിലും തരത്തിലുള്ള എതിര്‍പ്പുകള്‍ ഉയര്‍ത്തിയിട്ടുണ്ടോ? എന്നീ ചോദ്യങ്ങളാണ് രാഹുല്‍ ഉന്നയിച്ചത്. ചോദ്യങ്ങള്‍ക്ക് ആണോ അല്ലയോ എന്ന് ഉത്തരം പറയാന്‍ പ്രതിരോധമന്ത്രിയോട് രാഹുല്‍ പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിര്‍മല സീതാരാമന് ഈ ചോദ്യങ്ങളെ അവഗണിക്കുകയാണ് ഉണ്ടായത്.
https://www.facebook.com/Malayalivartha























