പറന്നുയര്‍ന്ന ഇന്‍ഡിഗോ വിമാനത്തിന്റെ എന്‍ജിനുള്ളില്‍ പുക... അടിയന്തരമായി വിമാനം തിരിച്ചിറക്കി

ചെന്നൈയില്‍നിന്നും കോല്‍ക്കത്തയിലേക്ക് പറന്നുയര്‍ന്ന വിമാനം എന്‍ജിന്‍ തകരാറിനെ തുടര്‍ന്നു തിരിച്ചിറക്കി. ഇന്‍ഡിഗോയുടെ 6ഇ 923 വിമാനമാണ് തിരിച്ചിറക്കിയത്. വിമാനം ടേക്ക് ഓഫ് ചെയ്ത് അല്പസമയത്തിനുള്ളില്‍ വലിയ ശബ്ദത്തോടെ എന്‍ജിനുള്ളില്‍ നിന്നു പുക ഉയരുകയും വിമാനം ശക്തമായി വിറക്കുകയും ചെയ്തു. ഇതോടെയാണ് വിമാനം തിരിച്ചിറക്കിയത്.
മുന്നറിയിപ്പ് ലഭിച്ചതിനെതുടര്‍ന്ന് വിമാനം അടിയന്തരമായി ചെന്നൈയില്‍ തിരിച്ചിറക്കിയത്. എന്‍ജിന്റെ ബ്ലേഡുകള്‍ക്ക് തകരാര്‍ സംഭവിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. വ്യാഴാഴ്ചയായിരുന്നു സംഭവമുണ്ടായത്.
"
https://www.facebook.com/Malayalivartha






















