മൊബൈല്‍ തര്‍ക്കം... യുവാവിനെ സുഹൃത്തുക്കള്‍ തീ കൊളുത്തി കൊല്ലാന്‍ ശ്രമം

മൊബൈല്‍ ഫോണുമായി ബന്ധപ്പെട്ട തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് 23കാരനെ തീകൊളുത്തി കൊല്ലാന്‍ ശ്രമം. നഗരത്തിലെ ഗഗന്‍ വിഹാര്‍ കോളനിയിലെ ഷാസിബാബാദ് എരിയയിലാണ് സംഭവം. 23കാരനായ ശിവം സുഹൃത്തായ സല്‍മാന്റെ മൊബൈല്‍ മോഷ്ടിക്കുകയായിരുന്നു.തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തനരഹിതമായി.
മൊബൈല്‍ ഫോണിന്റെ തകരാര്‍ പരിഹരിച്ച് തിരികെ നല്‍കാമെന്ന് ശിവം സല്‍മാനെ അറിയിച്ചു. എന്നാല്‍, ശനിയാഴ്ച രാവിലെ സല്‍മാന്‍ സുഹൃത്തുക്കളുമായെത്തി ശിവനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശിവനെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
"
https://www.facebook.com/Malayalivartha






















