വ്യക്തികളെയും രാജ്യത്തെയും സംബന്ധിക്കുന്ന സുപ്രധാന വിവരങ്ങള്‍ പുറത്തു പോകാതിരിക്കാന്‍ വിവര സംരക്ഷണ നിയമം നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നതായി കേന്ദ്രമന്ത്രി

വ്യക്തികളെയും രാജ്യത്തെയും സംബന്ധിക്കുന്ന സുപ്രധാന വിവരങ്ങള്‍ പുറത്തു പോകാതിരിക്കാന്‍ വിവര സംരക്ഷണ നിയമം നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നതായി കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. വിദേശ രാജ്യങ്ങള്‍ ഗൂഗ്ള്‍ വഴി ഇത്തരം വിവരങ്ങള്‍ ദുരുപയോഗം ചെയ്യാതിരിക്കാനാണ് നിയമം നടപ്പിലാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ആരെങ്കിലും ഇത്തരത്തില്‍ വിവരങ്ങള്‍ ദുരുപയോഗം ചെയ്താല്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചാബിലെ ജലന്ധറില്‍ നടക്കുന്ന ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസില്‍ സംസാരിക്കുകയായിരുന്നു രവിശങ്കര്‍ പ്രസാദ്. ഗ്ലോബല്‍ ഇന്നവേറ്റിവ് ഇന്റക്‌സില്‍ ഇന്ത്യയുടെ സ്ഥാനം 2015ല്‍ 81 ആയിരുന്നത് 2017ല്‍ 60ലേക്ക് എത്തിയതായും ശാസ്ത്രീയ പ്രസിദ്ധീകരണത്തില്‍ ആറാം സ്ഥാനവും പേറ്റന്റ് ഫയലിങ്ങില്‍ പത്താം സ്ഥാനവുമാണ് രാജ്യത്തിനെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
"
https://www.facebook.com/Malayalivartha






















