ആപ്പിൽ നിന്നും കൊഴിഞ്ഞുപോക്ക് തുടരുന്നു; പഞ്ചാബ് നിയമസഭാംഗം സുഖ്പാല്‍ ഖൈരയും പാര്‍ട്ടി വിട്ടു

മുതിര്‍ന്ന അഭിഭാഷകനും ആംആദ്മി പാര്‍ട്ടി നേതാവുമായ എച്ച്.എസ് ഫൂല്‍ക്ക പാര്‍ട്ടിയില്‍ നിന്നും രാജിവച്ചതിനുപിന്നാലെ പഞ്ചാബ് നിയമസഭാംഗം സുഖ്പാല്‍ ഖൈരയും പാര്‍ട്ടി വിട്ടു. കേജ്‌രിവാളിനെ വിമര്‍ശിച്ചതിന് കഴിഞ്ഞ വര്‍ഷം നവംബറില്‍ ഖൈരയെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്‌തിരുന്നു. ശിരോമണി അകാലിദള്‍ നേതാവ് ബിക്രം മജീതിയയെ മയക്കുമരുന്ന് മാഫിയ തലവന്‍ എന്ന് വിശേഷിപ്പിച്ചതിന് കേജ്‌രിവാള്‍ ഖേദം പ്രകടിപ്പിച്ചതിനെ ഖൈര വിമര്‍ശിച്ചിരുന്നു. കഴിഞ്ഞ ജൂലെെയില്‍ ഖൈരയെ പഞ്ചാബിലെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് പാര്‍ട്ടി നീക്കിയിരുന്നു.
എച്ച്.എസ് ഫൂല്‍ക്ക കഴിഞ്ഞ ദിവസമാണ് ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും രാജിവച്ചത്. വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് പിന്നിലെന്നും പാര്‍ട്ടിയുമായുള്ള പ്രശ്‌നങ്ങളല്ലെന്നും ആംആദ്മി പാര്‍ട്ടി വിശദീകരിച്ചിരുന്നു. അതേസമയം, ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മില്‍ സഖ്യത്തിന് ശ്രമിക്കുന്നതാണ് രാജിയിലേക്ക് നയിച്ച പ്രധാനകാരണമെന്നാണ് റിപ്പോര്‍ട്ട്. അടുത്തിടെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ആംആദ്മി നേതാവ് അരവിന്ദ് കേജ്‌രിവാളും പ്രതിപക്ഷ പാര്‍ട്ടി വേദി പങ്കിട്ടത് ഇരുപാര്‍ട്ടികളും സഖ്യസാദ്ധ്യത തേടുന്നതായുള്ള സൂചനകള്‍ ശക്തമാക്കിയിരുന്നു. പ്രമേയത്തെ പിന്തുണയ്‌ക്കാതിരുന്നത് ഈ സാഹചര്യത്തിലാണെന്നാണ് വിമര്‍ശനം.
https://www.facebook.com/Malayalivartha






















