ഡ്രൈവിങ് ലൈസന്‍സ് ആധാറുമായി ബന്ധിപ്പിക്കാന്‍ ഉടനെ നിയമം കൊണ്ടുവരുമെന്ന് കേന്ദ്ര നിയമമന്ത്രി

ഡ്രൈവിങ് ലൈസന്‍സ് ആധാറുമായി ബന്ധിപ്പിക്കാന്‍ ഉടനെ നിയമംകൊണ്ടുവരുമെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍പ്രസാദ്. 106മത് ശാസ്ത്ര കോണ്‍ഗ്രസില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
അപകടമുണ്ടാക്കിയ ഒരാള്‍ക്ക് ഇപ്പോള്‍ സ്ഥലത്തുനിന്ന് എളുപ്പത്തില്‍ രക്ഷപ്പെടാം. ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സ് കിട്ടാനും പ്രയാസമില്ല. ഇതുകാരണം അയാള്‍ നിയമനടപടികളില്‍ നിന്ന് രക്ഷപ്പെടുകയാണ്. ഡ്രൈവിങ് ലൈസന്‍സ് ആധാറുമായി ബന്ധിപ്പിച്ചാല്‍, ഒരാള്‍ക്ക് സ്വന്തം പേരുമാറ്റാനായാലും കൃഷ്ണമണിയുടേതുള്‍പ്പെടെയുള്ള വ്യക്തിവിവരങ്ങളോ, വിരലടയാളമോ മാറ്റാനാവില്ല.
മറ്റൊരു ലൈസന്‍സിനായി അപേക്ഷിക്കുമ്പോള്‍ നേരത്തേ ലൈസന്‍സ് ഉണ്ടായിരുന്നകാര്യം കംപ്യൂട്ടറില്‍ തെളിയും. ആധാറുമായി ലൈസന്‍സ് ബന്ധിപ്പിക്കുന്നതിന്റെ പ്രയോജനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മന്ത്രി കൂട്ടിച്ചേര്‍ത്തു.
"
https://www.facebook.com/Malayalivartha






















